ADVERTISEMENT

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ പ്രവർത്തിക്കാന്‍ തയ്യാറായി സിനിമാ താരങ്ങളും. കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ ഒറ്റദിവസം കൊണ്ട് 5000 ല്‍ അധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1465 പേര്‍ കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചവരാണ്. മൂവായിരത്തിലധികം പേര്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

 

സിനിമാ താരങ്ങളായ ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകരായ മേജര്‍ രവി, അരുണ്‍ ഗോപി തുടങ്ങിയവര്‍ കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചവരില്‍ ഉള്‍പ്പെടുന്നു. കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം മന്ത്രി ഇ.പി. ജയരാജന് കൈമാറി.

 

കൂട്ടിരിപ്പിന് തയ്യാറായവരുടെ പട്ടിക ആരോഗ്യവകുപ്പിനും മറ്റുള്ളവരുടെ പട്ടിക സന്നദ്ധപ്രവര്‍ത്തന ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പിനും കൈമാറുമെന്ന് മന്ത്രി ജയരാജന്‍ അറിയിച്ചു. യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലേക്ക് റജിസ്‌ട്രേഷന്‍ തുടരുകയാണ്. ഈ കൂട്ടായ്മയുടെ ഭാഗം ആകണം എന്നഭ്യർത്ഥിക്കുന്നു.  ഓൺലൈൻ റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്...

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com