ADVERTISEMENT

ആരോരുമില്ലാതെ ആശ്രമങ്ങളിൽ കഴിയുന്ന വയോധികരെ സഹായിക്കാൻ തനിക്കൊപ്പം നിന്ന കേരള പൊലീസിന് നന്ദി പറഞ്ഞ് ബാല. തനിക്കൊപ്പം സഹായത്തിനായി ഒരു പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസും എത്തിയെന്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ബാല പറഞ്ഞു.

 

വയോധികർക്കു വേണ്ട ഭക്ഷണ സാധനങ്ങൾ മേടിക്കാൻ ബാലയ്ക്കൊപ്പം പൊലീസും വന്നിരുന്നു. ഇതിന്റെ വിഡിയോ ബാല തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചു.

 

‘കേരള പൊലീസിനോട് നന്ദി പറയുന്നു. ലോക്ഡൗൺ കാലത്തെ നിയമങ്ങൾ നമുക്കെല്ലാം അറിയാം. എന്നാൽ പാവപ്പെട്ടവര്‍ എന്തു ചെയ്യും. മാമംഗലം ആശ്രമത്തില്‍ നിന്നും ഒരു ഫോൺകോൾ എനിക്ക് വന്നിരുന്നു. അവരുടെ കയ്യിൽ ഒന്നുമില്ല. എന്തുചെയ്യണമെന്നും അറിയില്ല. കേട്ടപ്പോൾ ഒരുപാട് സങ്കടമായി.’

 

‘ഞാൻ ഉടൻ തന്നെ സിഐ വിജയ് ശങ്കറിനെ വിളിച്ചു. അവരെ എങ്ങനെ സഹായിക്കാൻ പറ്റുമെന്ന് അദ്ദേഹത്തോട് ചോദിച്ചു. നോർത്ത് പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസും എനിക്കൊപ്പം സഹായത്തിനായി എത്തി. ഒരിക്കലും ഇത്രയും പേർ വന്ന് സഹായിക്കുമെന്ന് വിചാരിച്ചില്ല. അത്രത്തോളം നന്മയാണ് അവർ ചെയ്തത്. എല്ലാവർക്കും നന്ദി.’-ബാല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com