ADVERTISEMENT

ബാറ്റ്മാന്‍റെ മാസ്ക് അണിഞ്ഞ് മുംബൈയിലെ തെരുവുകളില്‍ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തിരിക്കുകയാണ് ബോളിവുഡ് നടൻ അലി ഫസല്‍. സ്വന്തം കാറിൽ മാസ്ക് അണിഞ്ഞ് എത്തുകയായിരുന്നു താരം. ഇതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

 

മുംബൈ നമ്പർ അഞ്ച് പെ‌ട്രോൾ പമ്പിന് സമീപം ഭക്ഷണം ആവശ്യമുള്ള നിരവധി പേരുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ ചെയ്യുന്നവർ പ്രവർത്തനം തുടരണമെന്നും ചെറിയവർ വലിയവർ എന്നില്ലെന്നും താരം വ്യക്തമാക്കി.

 

നടി റിച്ച ഛദ്ദയുമായി താരത്തിന്‍റെ കല്യാണം ഏപ്രിലില്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കല്യാണം മാറ്റിവെക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com