ADVERTISEMENT

‘ഫോൺ വിളിച്ചാൽ നീ എടുക്കില്ല, ഇതിനൊക്കെ നിനക്കു മറുപടി അയയ്ക്കാം അല്ലേ’...ആസിഫ് അലിയോട് ചാക്കോച്ചന്റെ മറുപടിയാണ്. ചാക്കോച്ചന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ കമന്റുമായി എത്തിയ ആസിഫ് അലിക്കാണ് ചാക്കോച്ചന്റെ ഈ രസകരമായ മറുപടി.

 

‘ഫോൺ വിളിച്ചാൽ നീ എടുക്കില്ല, ഇതിനൊക്കെ നിനക്ക് മറുപടി അയയ്ക്കാം അല്ലേ, ജോർദാനിൽ കിടക്കുന്ന രാജുമോന്‍ വരെ ഫോൺ എടുത്തു.’–ചാക്കോച്ചന്റ ഈ മറുപടി ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

 

മലയാള സിനിമയിലെ മുൻനിരതാരങ്ങളെല്ലാം ഒന്നിച്ചുള്ള ഒരു കാരിക്കേച്ചർ കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുക ഉണ്ടായി. ‘ഈ താരങ്ങളെ പോലെ തന്നെ എല്ലാവരും വീട്ടിൽ തന്നെയിരിക്കൂ ലോകത്തെ സംരക്ഷിച്ച് സൂപ്പർ ഹീറോകളാകൂ എന്നാണ് പോസ്റ്റ് പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചു.

 

മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയവരൊക്കെ കാണാമെങ്കിലും ആസിഫ് അലിയെ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.  ഉടൻ കമന്റുമായി സാക്ഷാൽ ആസിഫ് അലി തന്നെ എത്തി. ‘ക്ഷമിക്കണം ചാക്കോച്ചാ, ഞാൻ വീട്ടിനുള്ളിൽ ക്വാറന്റീനിൽ ആണ്.’–ഇങ്ങനെയായിരുന്നു ആസിഫ് അലിയുടെ കമന്റ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com