ADVERTISEMENT

കാളിദാസ് ജയറാം തന്റെ ഫോൺ ഗാലറി പരതുമ്പോഴാണ് മഞ്ജു വാരിയറുമൊത്തുള്ള സ്റ്റൈലിഷ് ചിത്രം കാണുന്നത്. ഉടൻ തന്നെ അത് സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകർക്കായും പങ്കുവച്ചു. 

 

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും എടുത്ത ചിത്രമാണത്. കോട്ടും സ്യൂട്ടും അണിഞ്ഞുള്ള കാളിദാസിനൊപ്പം ഇരിക്കുന്ന മഞ്ജുവിനെ ചിത്രത്തിൽ കാണാം. 

 

കാളിദാസിന്റെ ചിത്രത്തിനു മറുപടിയുമായി മഞ്ജുവും എത്തി. ‘മിസ് യു പെരേര’ എന്നായിരുന്നു മഞ്ജു കുറിച്ചത്.

 

2011–ൽ റിലീസായ 'ഉറുമി'ക്കു ശേഷം സന്തോഷ് ശിവൻ ഒരുക്കുന്ന മലയാള ചിത്രമാണ് ജാക്ക് ആന്‍ഡ് ജിൽ.  മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com