ADVERTISEMENT

നസ്രിയ നസീമിന്റെ അടുത്ത സുഹൃത്താണ് ആർക്കിടെക്റ്റും യുവതാരം ദുൽഖർ സൽമാന്റെ ഭാര്യയുമായ അമാൽ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. 

 

കൊറോണകാലത്ത് ലോക്ഡൗണിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നതിനിടയിൽ പ്രിയപ്പെട്ടവരെ പരസ്പരം കാണാനാവാത്ത സങ്കടം പങ്കിടുകയാണ് ഇരുവരും. 

amaal

 

നസ്രിയ പങ്കുവച്ച ഒരു ചിത്രത്തിനു താഴെയാണ് അമാലിന്റെ കമന്റ്. എനിക്കെന്റെ കൊച്ചി ഫാമിലിയെ മിസ് ചെയ്യുന്നു എന്നാണ് അമാൽ കുറിച്ചത്.  

 

‘എനിക്കറിയാം അമാ; നിന്നെയും ഒരുപാട് മിസ് ചെയ്യുന്നു. ഒരുപാട് അടുത്ത്, പക്ഷേ ഒരുപാട് ദൂരെ; എല്ലാം സെറ്റിലാവും വരെ കാത്തിരിക്കാൻ വയ്യ.’–നസ്രിയ മറുപടിയായി കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com