ADVERTISEMENT

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാരിനു വേണ്ടി ആഹ്വാനവുമായി മലയാള സിനിമയിലെ മുൻനിര താരങ്ങൾ രംഗത്ത്. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ജയസൂര്യ, ആസിഫ് അലി തുടങ്ങിയ താരങ്ങളാണ് വിഡിയോയിലൂടെയും അല്ലാതെയും ജനങ്ങൾക്കുള്ള ഉപദേശവുമായി എത്തിയത്. 

 

celebrities

സർക്കാർ മുന്നറിയിപ്പ് അവഗണിക്കരുതെന്നാണ് എല്ലാ താരങ്ങളും ഒരുപോലെ ആവശ്യപ്പെടുന്നത്. വീടിനു പുറത്തിറങ്ങാതെ നേരിടേണ്ട ഒന്നാണ് കൊറോണ എന്നും, ശക്തിയല്ല ബുദ്ധിയാണ് ഇതിനെ ജയിക്കാൻ വേണ്ടതെന്നും ഇവർ പറയുന്നു. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ഫെയ്സ്ബുക്ക് പേജുകളിലൂടെ അനുദിനം ഇൗ സന്ദേശങ്ങൾ‌ പങ്കു വയ്ക്കുന്നുണ്ട്. പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻസാണ് സർക്കാരിനു വേണ്ടി താരങ്ങളെ വച്ചുള്ള ബ്രേക്ക് ദ് ചെയിൻ ക്യാംപെയ്നുകൾ ആവിശഷ്ക്കരിച്ചിരിക്കുന്നത്. 

 

കോവിഡ് പടർന്നു തുടങ്ങിയ സമയം മുതൽ താരങ്ങളെല്ലാവരും തന്നെ ഇത്തരം ആഹ്വാനങ്ങളും സന്ദേശങ്ങളുമായി സർക്കാരിനൊപ്പം നില കൊണ്ടിരുന്നു. ജനങ്ങളെ ഏറെ സ്വാധീനിക്കുന്നവരായതിനാൽ ഇവരുടെ ഇടപെടലുകൾക്ക് സർക്കാരും വലിയ വിലയാണ് കൽപിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com