ADVERTISEMENT

ലോക്ഡൗൺ കാലത്ത് താരങ്ങളിൽ പലരും വീട്ടിൽ തന്നെ സമയം ചിലവഴിക്കുമ്പോൾ അവരിൽ നിന്നൊക്കെ വ്യത്യസ്തനാകുകയാണ് നടൻ ബാല. കഴിഞ്ഞ ദിവസം ആരുമില്ലാത്ത വയോധികർക്കായി സാധനം വാങ്ങിക്കൊടുത്ത താരം വീണ്ടും വാർത്തകളിൽ നിറയുന്നത് 1500 പേർക്ക് ഭക്ഷണമൊരുക്കിയാണ്. 

 

1500 ആളുകൾക്ക് ഭക്ഷണം നൽകുവാനായി മുന്നോട്ട് വന്നത് കലൂരുള്ള ഒരു കൂട്ടായ്മയാണ്. അവർക്ക് എല്ലാ സഹായവുമായി ഒപ്പം നിന്നതാകട്ടെ നടൻ ബാലയും. ഭക്ഷണം ഒരുക്കാൻ സാമ്പത്തികമായി സഹായിച്ചതിനു പുറമെ അതുണ്ടാക്കിയ സ്ഥലത്തെത്തി താരം സ്ഥിഗതികൾ വിലയിരുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ബാലയുടെ ഇൗ ഇടപെടലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

 

ഭക്ഷണം വാങ്ങിക്കൊടുക്കാൻ ആരുമില്ലാതിരുന്ന വൃദ്ധരുടെ അവസ്ഥ കഴിഞ്ഞ ദിവസം ബാല പൊലീസിന്റെ ശ്രദ്ധിയിൽ പെടുത്തിയിരുന്നു. തുടർന്ന് അവർക്കൊപ്പം പോയ താരം അവശ്യ സാധനങ്ങൾ വാങ്ങി വേണ്ടപ്പെട്ടവർക്ക് എത്തിച്ചു നൽകി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com