ADVERTISEMENT

മലയാളത്തിൽ പുതിയൊരു സംവിധായകനെ പരിചയപ്പെടുത്തി ബിലഹരി. ജല്ലിക്കെട്ട് സിനിമാ ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ വിവിയൻ രാധാകൃഷ്ണനാണ് ‘വീമ്പ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ചിത്രം റോ –റിയലിസ്റ്റിക് ഗണത്തില്‍െപടുന്ന ഒരു ത്രില്ലറാണെന്ന് സുഹൃത്തും അള്ള് രാമേന്ദ്രൻ സിനിമയുടെ സംവിധായകനുമായ ബിലഹരി പറയുന്നു.

 

ബിലഹരിയുടെ കുറിപ്പ് വായിക്കാം:

 

വിവിയൻ രാധാകൃഷ്ണൻ എന്നൊരു സംവിധായകനെ പരിചയപ്പെടുത്തുകയാണ് . ഏകദേശം മൂന്നു വർഷം മുമ്പ് ഒരേ ലൊക്കേഷനിൽ രണ്ടു ഇൻഡിപെൻഡന്റ് സിനിമകൾ സംവിധാനം ചെയ്ത കക്ഷിയാണ്. പോരാട്ടം ഒക്കെ ഷൂട്ട് നടന്ന സമയത്ത് !! രണ്ടു ത്രില്ലർ സിനിമകൾ , അരങ്ങിലും അണിയറയിലും പുതുമുഖങ്ങൾ .. സബ്ടൈറ്റിൽ ചെയ്ത സുഹൃത്ത് ശ്യാം നാരായണനനടക്കം പ്രൈവറ്റായി സിനിമ കണ്ടവർ ഒക്കെ നല്ല അഭിപ്രായങ്ങൾ പറഞ്ഞിട്ടും ചിത്രങ്ങൾ രണ്ടും ഇതുവരെ പുറത്തിറങ്ങിയില്ല !! 

 

അതിനിടയിൽ രണ്ടു ചിത്രങ്ങളുടെയും കാമറാമാൻ ഒരപകടത്തിൽ മരിച്ചു. അയാളുടെ പേരായിരുന്നു വിവിയൻ , അങ്ങനെ സംവിധായകൻ രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ പേരിന് മുമ്പ് സ്വന്തം ചങ്ങാതിയുടെ പേര് കൂട്ടിച്ചേർത്ത് ആ ഐഡന്റിറ്റി കൂടെ ഒരുത്തരവാദിത്തമായി ഏറ്റെടുത്ത് വിവിയൻ രാധാകൃഷ്ണനായി. വളരെ കുറഞ്ഞ ബജറ്റിൽ ഫുൾ ലെങ്ത് രണ്ട് ത്രില്ലർ സിനിമകൾ ഉണ്ടാക്കിയിട്ടും , സെൻസർ ബോർഡിൽ നായയുടെ സർട്ടിഫിക്കറ്റ് എന്നതിൽ തുടങ്ങി ഏടാകൂടങ്ങൾ നിരവധിയായിരുന്നു. 

 

പലതിനും പണം വലിയ തടസ്സം തന്നെയായിരുന്നു , ഒരു തീണ്ടാപ്പാടകലെ പെട്ട പോലെ. ഒരു സിനിമ ചെയ്‌താൽ ഉടൻ മാസ്റ്റർ ആയി നടിക്കുന്ന നമുക്കൊക്കെ ചുറ്റും ഇത്രയും പ്രശ്നങ്ങൾ അതിജീവിച്ചു രണ്ടു സിനിമകളെ ബാഹുബലിയിൽ മുങ്ങാതെ കുഞ്ഞിനെ പൊക്കിക്കൊണ്ടുവരുന്ന പോലെ പോരാടുന്ന ഈ സംവിധായകനെയും , അദ്ദേഹത്തിന്റെ സിനിമകളെയും നമ്മൾ സിനിമാ സ്നേഹികൾ കാണാതെ പോകരുത്. പക്കാ റോ - റിയലിസ്റ്റിക് ത്രില്ലറുകൾ ആയ ഇവയിൽ നിന്ന് #ithemoodforlove youtube channel–ൽ ആദ്യം റിലീസ് ചെയ്യുന്ന സിനിമ ' വീമ്പ് ' ആണ് . 'ഒരു മുത്തശ്ശി വയലൻസ് ത്രില്ലർ ' എന്ന് ഈ സിനിമയെ വിശേഷിപ്പിക്കുന്നു. ഏതാനും ദിവസങ്ങളിൽ പ്രോമോ കണ്ടന്റുകളും , സിനിമയും നിങ്ങൾക്കരികിലെത്തും !!! പ്രോത്സാഹിപ്പിക്കുക ..

 

Note : ഇതേ കക്ഷി തന്നെയാണ് ജല്ലിക്കെട്ട് സിനിമയുടെ മേക്കിങ് ഡോക്യുമെന്ററി സംവിധാനം ചെയ്തതും..

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com