ADVERTISEMENT

‘മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള ആദ്യ ഫോട്ടോ പങ്കുവച്ച് നടി പൂർണിമ ഇന്ദ്രജിത്ത്. പ്രാര്‍ഥനയ്ക്ക് ആറും ഇളയ മകള്‍ നക്ഷത്രയ്ക്ക് നാലും വയസുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്.

 

‘ക്വാറന്‍റിന്‍ സമയത്ത് പഴയ ചിത്രങ്ങള്‍ തപ്പിയപ്പോള്‍ കയ്യില്‍ കുറച്ച് മനോഹര ചിത്രങ്ങള്‍ തടഞ്ഞു. ആറ് വയസുള്ള പ്രാര്‍ഥനയും, നാല് മാസം പ്രായമുളള നക്ഷത്രയുമാണ് ചിത്രത്തില്‍. അവളുടെ അച്ഛന്‍റെ അടുത്ത് നിന്ന് എടുത്തു കൊണ്ടുവന്നതിന് മുഖം  കറുപ്പിച്ചിരിക്കുകയാണ് നക്ഷത്ര..ഞങ്ങള്‍ മൂന്ന് പേരും ഒന്നിച്ചുള്ള ആദ്യ ചിത്രങ്ങളില്‍ ഒന്ന് ...ഓര്‍ക്കുന്നുണ്ടോ ഇന്ദ്രാ???"–പൂര്‍ണിമ കുറിച്ചു.

 

‘ഏറ്റവും പ്രിയപ്പെട്ടത്' , എന്നാണ് ചിത്രത്തിന് ഇന്ദ്രജിത്ത് നല്‍കിയ മറുപടി. 

 

2002-ലായിരുന്നു പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരാകുന്നത്. 2004ൽ പ്രാർഥന ജനിച്ചു. 2009–ൽ നക്ഷത്രയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com