ADVERTISEMENT

അന്തരിച്ച നടൻ ശശി കലിംഗയ്ക്ക് ആദരാഞ്ജലികളുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ‘ആമേൻ’ എന്നായിരുന്നു ശശി കലിംഗയുടെ ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചത്.

 

ശശി കലിംഗയുടെ അഭിനയജീവിതത്തിലെ മറക്കാനാകാത്ത കഥാപാത്രങ്ങളിലൊന്നാണ് ആമേൻ സിനിമയിലെ ചാച്ചപ്പൻ. സിനിമ തുടങ്ങുന്നതു തന്നെ ചാച്ചപ്പന്റെ കോമഡിയിലൂടെയായിരുന്നു. മലയാള സിനിമയില്‍ അടുത്തകാലത്ത് പ്രേക്ഷകര്‍ ആസ്വദിച്ച് ചിരിച്ച രംഗം കൂടിയായിരുന്നു അത്.

 

ആമേൻ സിനിമയിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ചെമ്പൻ വിനോദും സമൂഹമാധ്യമത്തിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. 

 

2013ലാണ് ആമേൻ റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത്, കലാഭവൻ മണി എന്നിവരായിരുന്നു സിനിമയിലെ പ്രധാനതാരങ്ങൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com