നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്: സന്തോഷം പങ്കുവച്ച് അനുശ്രീ

anusree-brother
SHARE

കുടുംബത്തിലെ സന്തോഷവാർത്ത അറിയിച്ച് നടി അനുശ്രീ. നാത്തൂൻ ഗർഭിണിയാണെന്നും കുടുംബാംഗങ്ങളെല്ലാം സന്തോഷത്തിലാണെന്നുമായിരുന്നു നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

‘വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. നമ്പർ വൺ പലഹാരങ്ങള്‍, നമ്പർ 2 പഴങ്ങള്‍. ബാക്കി വഴിയെ പറയാം, അടിപൊളി, അടിപൊളി’.–വാർത്ത പങ്കുവച്ച് അനുശ്രീ കുറിച്ചു. പലഹാരങ്ങളുടേയും പഴങ്ങളുടേയും ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് അനുശ്രീയുടെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയത്. നാളത്തെന്നെ അങ്ങോട്ടേക്ക് വരാനുള്ള പ്ലാനുണ്ടെന്നായിരുന്നു ആരാധികയുടെ കമന്റ്. ഈ പഴങ്ങളും മധുരപലഹാരങ്ങളുമൊക്കെ പാവം നാത്തൂനും കൊടുക്കണമെന്ന് മറ്റുചിലർ. ചില കമന്റുകൾക്ക് അനുശ്രീയും മറുപടി നൽകി.

തന്റെ കരുത്തും പിന്തുണയും സഹോദരന്‍ അനൂപാണെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. 2017 ജൂൺ 12 നായിരുന്നു അനൂപിന്റെ വിവാഹം. ആതിരയാണ് അനൂപിന്റെ ഭാര്യ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA