ADVERTISEMENT

ജോർദാനിൽ നിന്ന് പൃഥ്വിരാജും സംഘവും മടങ്ങിയെത്തിയ സന്തോഷം പങ്കുവച്ച് പൃഥ്വിയുടെ ഭാ​ര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. തങ്ങൾക്കായി പ്രാർഥിച്ച, വേർപിരിഞ്ഞിരുന്ന സമയത്ത് ശക്തി പകർന്ന എല്ലാ ആരാധകരോടും അഭ്യുദയകാംഷികളോടും നന്ദി അറിയിക്കുന്നുവെന്ന് സുപ്രിയ കുറിച്ചു.

View this post on Instagram

He’s back! 😊

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

‘ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതം സംഘവും കേരളത്തിലെത്തി. നിർദ്ദേശമനുസരിച്ചുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ അവർ നിരീക്ഷണത്തിൽ കഴിയും. നീണ്ട കാത്തിരിപ്പായിരുന്നു ഇത്. പക്ഷേ ഓരോരുത്തരോടും ഈ തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങൾക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.

 

ഞങ്ങൾക്കായി പ്രാർഥിച്ച, ഞങ്ങൾ വേർപിരിഞ്ഞിരുന്ന സമയത്ത് ശക്തി പകർന്ന എല്ലാ ആരാധകരോടും അഭ്യുദയകാംഷികളോടും നന്ദി അറിയിക്കുന്നു. ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി, രണ്ട് ആഴ്ച്ചയ്ക്ക് ശേഷം കാണാമെന്ന് പ്രതീക്ഷിക്കുന്നു". സുപ്രിയ കുറിച്ചു.

 

വെള്ളിയാഴ്ച രാവിലെയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വിയെയും സംഘത്തെയും നാട്ടിലെത്തിച്ചത്. ഫോർട്ടുകൊച്ചിയിലെ പണം മുടക്കിയുള്ള ക്വാറന്റിൻ കേന്ദ്രത്തിലായിരിക്കും പതിനാല് ദിവസം പൃഥ്വിയും സംഘവും ചിലവഴിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com