ADVERTISEMENT

മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റിലും സാങ്കേതികവിദ്യയിലുമാണ് ശ്രീകുമാർ മേനോന്‍ രണ്ടാമൂഴം ഒരുക്കാൻ പോകുന്നതെന്ന് സംവിധായകൻ ഒമർ ലുലു. എല്ലാം നല്ല രീതിയിൽ നടന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത വിസ്മയാവഹമായ സിനിമയായി അത് മാറുമെന്നും ഒമർ പറയുന്നു.

 

‘പറഞ്ഞു കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്‍റെ ഭീമനായി വി.എ. ശ്രീകുമാറേട്ടന്‍ ഒരുക്കുന്നത്. എല്ലാം നല്ല രീതിയിൽ പ്രതീക്ഷക്കൊത്ത്‌ നടന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും. പിന്നെ സിനിമ എന്നു പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു മാജിക്കാണ്. ആർക്കും പിടികിട്ടാത്ത മാജിക്. ഒരു കാണിപ്പയ്യൂരിനും പ്രവചിക്കാൻ പറ്റാത്ത മാജിക്. അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക. നല്ല ഒരു സിനിമയായി മാറട്ടെ", ഒമര്‍ ലുലു ഫെയ്സ്ബുക്കില്‍ കുറിച്ചു.

 

കഴിഞ്ഞ ദിവസം മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ‘എന്‍റെ ഭീമന്’ എന്നു പറഞ്ഞാണ് ശ്രീകുമാര്‍ ആശംസകള്‍ നേര്‍ന്നത്. പ്രോജക്ടുമായി ബന്ധപ്പെട്ട് അനശ്ചിതത്വം തുടരുമ്പോൾ ആരാധകരും ആശങ്കയിലാണ്.

 

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ സംവിധാനം ചെയ്യാനിരുന്ന 'രണ്ടാമൂഴം' സംബന്ധിച്ച് നിലവില്‍ കേസ് നടക്കുകയാണ്. സിനിമ സംബന്ധിച്ച കരാര്‍ ഒപ്പു വച്ചിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പ്രോജക്ട് യാഥാര്‍ഥ്യമാവാത്തതിനെത്തുടര്‍ന്ന് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com