ADVERTISEMENT

ജോർദാനിൽ നിന്ന് മടങ്ങിയെത്തി ഫോർട്ട് കൊച്ചിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന നടൻ പൃഥ്വിരാജ് തന്റെ മുറിയിൽ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ്. ആടുജീവിതം സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നടൻ ജോർദാൻ ഷെഡ്യൂൾ പൂർ‌ത്തിയായതോടെ ഭക്ഷണക്രമത്തിലും മറ്റും മാറ്റം വരുത്തിയെന്നാണ് സൂചന. 

 

‘തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം വലുതാകുമ്പോൾ ക്വാറന്റീൻ കേന്ദ്രത്തിൽ എത്തും മുമ്പ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കും.’ ജിം ഉപകരണങ്ങളുടെ ചിത്രം പങ്കു വച്ച് നടൻ സമൂഹമാധ്യമത്തിൽ‌ കുറിച്ചു. ഇതോടെ പൃഥ്വി ഇനി പഴയ സിക്സ് പായ്ക്ക് രൂപത്തിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലാണെന്നാണ് ആരാധക പക്ഷം. 

 

ജോർദാനിൽ നിന്നും ഇന്നലെയാണ് പൃഥ്വിരാജും സംഘവും കൊച്ചിയിൽ തിരിച്ചെത്തിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് പൃഥ്വി കോവിഡ് ക്വാറന്റീൻ  കേന്ദ്രത്തിലേക്ക് പോയത്. രണ്ടു മാസത്തിലേറെയായി ജോർദാനിലയിരുന്നു  പൃഥ്വിയും സംഘവും.  വലിയ കാന്‍വാസിലുള്ള ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് കോവിഡ് പ്രതിസന്ധി ലോകത്ത് പിടി മുറുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com