ADVERTISEMENT

ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ പൂർത്തിയാക്കി നടൻ പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി. വിദേശത്തു നിന്നു മടങ്ങി വരുന്നവർക്കുള്ള കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് അടുത്ത് ഏഴു ദിവസം താരത്തിന് വീട്ടിലാണ് ക്വാറന്റൈൻ. താൻ താമസിച്ച ഹോട്ടലിന് നന്ദി പറഞ്ഞ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ വീട്ടിലേക്കു പോകുക എന്നാൽ ക്വാറന്റൈൻ അവസാനിക്കുക എന്നല്ലെന്നും താരം ഒാർമിപ്പിച്ചു. 

 

‘എന്റെ ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ അവസാനിച്ചിരിക്കുന്നു. അടുത്തത് ഏഴു ദിവസത്തെ വീട്ടിലുള്ള ക്വാറന്റൈനാണ്. ഒാൾഡ് ഹാർബർ ഹോട്ടലിനും അവിടുത്തെ ജീവനക്കാർക്കും നന്ദി. ഹോം ക്വാറന്റീനിലേക്ക് പോകുന്നവരോടും വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവരോടും എനിക്ക് ഒന്നേ പറയാനുള്ളൂ. വീട്ടിലാണെന്നു വച്ച് നിങ്ങളുടെ ക്വാറന്റൈൻ കാലാവധി അവസാനിച്ചു എന്നല്ല. എല്ലാ നിയമങ്ങളും പാലിക്കുക ഒപ്പം ഹൈ റിസ്ക്ക് ഏജ് ഗ്രൂപ്പിൽ പെട്ടവർ‌ വീട്ടിലില്ല എന്ന് ഉറപ്പു വരുത്തുക.’ പൃഥ്വി എഴുതി. 

 

ജോർദാനിൽ നിന്നും 22-നാണ് പൃഥ്വിരാജും സംഘവും കൊച്ചിയിൽ തിരിച്ചെത്തിയത്. രണ്ടു മാസത്തിലേറെയായി ജോർദാനിലയിരുന്നു  പൃഥ്വിയും ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com