ADVERTISEMENT

പബ്ജി കളിക്കാൻ ടിപ്സ് ചോദിച്ച് യുവതാരം ദുൽഖർ സൽമാൻ. ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പങ്കുവച്ച ഹ്രസ്വ വിഡിയോയിലൂടെയാണ് താരത്തിന്റെ അഭ്യർത്ഥന. പ്രിയതാരത്തിന്റെ സഹായാഭ്യർത്ഥനക്ക് രസകരമായ മറുപടിയുമായി ആരാധകരും പബ്ജി പ്രേമികളും എത്തിയതോടെ കമന്റ് ബോക്സിൽ ചിരി പൊട്ടി. 

 

പബ്ജി കളിക്കാൻ നല്ല ട്രിക്കുകൾ പറഞ്ഞു തരണം എന്നാവശ്യപ്പെട്ടായിരുന്നു ദുൽഖറിന്റെ വിഡിയോ. ഒരു ത്രില്ലർ സിനിമയുടെ ട്രെയിലറിന്റെ തലവാചകം പോലെ ഉടനെ കമന്റെത്തി–'നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾ വരവായി'! മമ്മൂട്ടിയുടെ പ്രശസ്തമായ സിനിമ ഡയലോഗ് കടമെടുത്തായിരുന്നു മറ്റൊരു ആരാധകന്റെ നിർദേശം. "സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം," ആരാധകൻ കുറിച്ചു. 

 

ഭൂരിപക്ഷം പേരും നൽകിയ നിർദേശം ശബ്ദത്തെക്കുറിച്ചായിരുന്നു. ഹെഡ്സെറ്റ് വച്ച് കളിക്കാൻ ആരാധകർ ദുൽഖറിനോട് ആവശ്യപ്പെട്ടു. ഒരു പടി കൂടി കടന്ന് ആവേശം നിറച്ചായിരുന്നു ഒരു ആരാധകൻ ഇക്കാര്യം പറഞ്ഞത്. തമിഴ് താരം വിജയ്‌യുടെ സംഭാഷണം കടമെടുത്ത് കക്ഷി കുറിച്ചു, "സൗണ്ട് മുഖ്യം ബിഗിലേ.... എപ്പോഴും ഹെഡ്ഫോൺ ഉപയോഗിക്കൂ." മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചിരുന്ന് പബ്ജി കളിക്കുന്ന വിഡിയോ പ്രതീക്ഷിക്കുന്നുണ്ടെന്നും കമന്റെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com