ADVERTISEMENT

മിമിക്രി താരവും നടനുമായ നോബി മാർക്കോസ് പങ്കുവച്ച വിഡിയോ വൈറൽ ആകുന്നു. നോബിയും ഭാര്യയും ആണ് കഥാപാത്രങ്ങളായി എത്തുന്നത്. കേരളം ചർച്ച ചെയ്ത ഉത്ര കൊലപാതകവും, കൂടത്തായി കൊലപാതകത്തെയും പരാമർശിച്ചു കൊണ്ട് ആണ് ഹാസ്യാത്മകമായി നോബിയും ഭാര്യ ആര്യയും ഈ വിഡിയോ അവതരിപ്പിച്ചത്. 

 

ഭാര്യയുടെ മാല പണയം വയ്ക്കാൻ ചോദിച്ച് അവസാനം പുലിവാല് പിടിക്കുന്ന നോബിയുടെ രസകരമായ നിമിഷങ്ങളാണ് വിഡിയോയിൽ കാണാനാകുക.

 

ലോക്ഡൗണ്‍ ഇങ്ങനെ പോയാല്‍ ഇതാവും അവസ്ഥ എന്ന അടിക്കുറിപ്പോടെയായിരുന്നു നോബി ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഒപ്പം തന്നെ ഞങ്ങള്‍ ചുമ്മാ ഒന്ന് ചെയ്തതാണെന്നും താരം പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com