ADVERTISEMENT

ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെ തന്നെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ റിലീസിനൊരുങ്ങുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ പടങ്ങൾ ശേഷം വി സിനിമാസ് ഇന്റർനാഷണൽ നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയുന്നത് തരുൺ മൂർത്തിയാണ്. 

 

തരുൺ മൂർത്തി തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രന്റെ ഫസ്റ്റ് ലുക്ക്‌ ഏറെ ശ്രദ്ധ നേടിരുന്നു. ഒരു കൂട്ടം ഓഫിസർമാരുടെ ഗ്രൂപ്പ്‌ ഫോട്ടോ പോലെ പുറത്ത് ഇറങ്ങിയ ഫസ്റ്റ് ലുക്ക്‌, പലതും പറയാതെ പറയുന്നത് ആയിരുന്നു.  

 

കേരളത്തിൽ നടന്ന ഒരു കുറ്റാന്വേഷണം ആണ് കഥയ്ക്ക് പിന്നിൽ. ഓപ്പറേഷൻ കുബേര, ഓപ്പറേഷൻ സാഗര എന്നത് പോലെ തന്നെ ഓപ്പറേഷൻ ജാവയും ഇൻവെസ്റ്റിഗേഷൻ ഓപ്പറേഷൻ ആയിരിക്കും. 

 

വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്മാൻ, ജോണി ആന്റണി, മാത്യു തോമസ്, ഇർഷാദ് അലി, ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, ദീപക് വിജയൻ, അഖിൽ നാഥ്,  ധന്യ അനന്യ, മമിത ബൈജു, സ്‌മിനു സിജോ, വിനീത കോശി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. രണം, അയ്യപ്പനും കോശിയും, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ പശ്ചാത്തല സംഗിതം ഒരുക്കിയ ജേക്സ് ബിജോയ് ആണ് ഓപ്പറേഷൻ ജാവയുടെയും പശ്ചാത്തല സംഗിതം. 

 

ഉണ്ട, ഒൺ എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് യൂസഫ് എഡിറ്റിങ് നിർവഹിക്കുന്നു. സൗണ്ട് ഫാക്ടർ ആണ് ശബ്ദ സംവിധാനം,  അഞ്ചം പാതിരായ്ക്ക് ശേഷം സൗണ്ട് ഫാക്ടർ ജാവയ്ക്ക് വേണ്ടി ശബ്ദ മിശ്രണം ചെയ്യുന്നു. ചിത്രം തിയറ്ററുകളിലൂടെ മാത്രമാകും റിലീസെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

 

സ്കൂൾ കലോത്സവ കാലം മുതൽ ശ്രദ്ധ നേടിയ കലാകാരൻ ആണ് തരുൺ. ഹ്രസ്വചിത്രങ്ങളിലൂടെയും പരസ്യമേഖലകളിലൂടെയും ശ്രദ്ധ നേടിയ ഈ കലാകാരന്റെ പ്രഥമ സൃഷ്ടി ആണ് ഓപ്പറേഷൻ ജാവ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com