ADVERTISEMENT

നിമിഷ സജയനെ നായികയാക്കി യുവ സംവിധായകൻ മൃദുല്‍ നായർ ഒരുക്കിയ ‘ഘർ സേ’ എന്ന ഹിന്ദി ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. 

 

ലോക്ഡൗണ്‍ കാലത്തും കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള ലൈംഗിക അതിക്രമവും ഗാര്‍ഹിക പീഡനവും വര്‍ധിക്കുന്ന സാഹചര്യമാണ് ചിത്രത്തിനു പ്രമേയം.സഹസംവിധായികയും അഭിനേത്രിയുമായ അംബികാ റാവു, ദിനേശ് പ്രഭാകർ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു. ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ. 

 

മൃദുല്‍ നായര്‍ തന്നെയാണ് ഘര്‍ സേയുടെ കഥയെഴുതിയിരിക്കുന്നത്. ജെ. രാമകൃഷ്ണ കുളൂര്‍ ആണ് തിരക്കഥ. മനോജ് കണ്ണോത്ത് ആണ് ഘര്‍ സേ എഡിറ്റിങ്. രംഗനാഥ് രവി സൗണ്ട് ഡിസൈനും, ബോണി എം ജോയ് സൗണ്ട് മിക്‌സിംഗ്, ശ്രീരാജ് സജി സംഗീതവും നിര്‍വഹിക്കുന്നു. സമ മസ്രീന്‍ അലിയാണ് ക്രിയേറ്റിവ് പ്രൊഡ്യൂസര്‍. ബംഗ്ലാന്‍ ആര്‍ട്ട് ഡയറക്ടര്‍.

 

ആസിഫ് അലിയെ നായകനാക്കി ബിടെക്ക് എന്ന ചിത്രം മൃദുൽ സംവിധാനം ചെയ്തിട്ടുണ്ട്.  ആസിഫലിയെ നായകനാക്കി തന്നെയാണ് മൃദുല്‍ നായരുടെ അടുത്ത ചിത്രവും. തട്ടും വെള്ളാട്ടം എന്നാണ്ചിത്രത്തിന്റെ പേര്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com