sections
MORE

‘അമ്മ’ സംഘടനയ്ക്ക് മറുപടി നൽകി നീരജ് മാധവ്

neeraj-madhav-3
SHARE

വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റിൽ ‘അമ്മ’ സംഘനടയ്ക്കു വിശദീകരണം നൽകി നടൻ നീരജ് മാധവ്. സിനിമയിൽ വളർന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫെയ്സ്ബുക്ക് പരാമർശത്തിലാണ് മറുപടി നൽകിയത്

ഫെയ്സ്ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങൾ അമ്മ സംഘടനയ്ക്ക് നൽകിയ കത്തിലും ആവർത്തിക്കുന്നു. ആരുടേയും പേരെടുത്ത് പറയാതെയാണ് നീരജ് മാധവിന്റെ മറുപടി കത്ത്.

കത്തിന്റെ പകർപ്പ് 'അമ്മ' സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയ്ക്ക് കൈമാറി. ഫെഫ്കയുടെ ആവശ്യപ്രകാരമായിരുന്നു അമ്മ നീരജ് മാധവിനോട് വിശദീകരണം തേടിയത്.

അതേസമയം നീരജ് മാധവ് ആരോപണം ആവർത്തിച്ചത് ഗൗരവത്തോടെ എടുക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. ചലച്ചിത്രരംഗത്ത് ഇത്തരം വിവേചനം ഉണ്ടെങ്കിൽ പരിഹരിക്കപ്പെടണം. മുഴുവൻ സിനിമ സംഘടനകളും ഈ വിഷയം ചർച്ചചെയ്യണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ചർച്ച ആവശ്യപ്പെട്ട് ഫെഫ്കയിലെ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയന് ബി. ഉണ്ണിക്കൃഷ്ണൻ കത്ത് അയച്ചു. സംവിധായകരുടേയും  എഴുത്തുകാരുടേയും യൂണിയനും കത്ത് അയക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA