ADVERTISEMENT

 

മുളയിലെ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ നീരജ് മാധവിനു പേടിയോ അതോ മറവിയോ എന്ന് നിർമാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ. പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണെന്നും അതൊരിക്കലും ശരിയല്ലെന്നും ഷിബു സുശീലൻ പറയുന്നു.

 

ഷിബു ജി. സുശീലന്റെ കുറിപ്പ് വായിക്കാം:

 

‘താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ?

പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മൊത്തത്തിൽ അല്ലല്ലോ ?നീരജിനെ നുള്ളിയത് ..അപ്പോൾ സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക .അതാണ് വേണ്ടത് ..

 

താങ്കളുടെ കൂടെ അഭിനയിച്ചവരെയും ടെക്‌നീഷ്യന്മാരെയും നിർമ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കിൽ പിന്നെ എന്തിന് പേടിക്കണം ...സത്യസന്ധമായി പേര് തുറന്നു പറയുക. താങ്കൾ പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല. 2015–ൽ ഞാൻ പ്രൊഡക്‌ഷൻ കൺട്രോളർ ആയ ചിത്രത്തിലും താങ്കൾ അഭിനയിച്ചിട്ടുണ്ട്.’

 

സിനിമയിൽ വളർന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫെയ്സ്ബുക്ക് പരാമർശത്തിൽ നടൻ നീരജ് മാധവ് ‘അമ്മ’ സംഘടനയ്ക്ക് കത്തിലൂടെ മറുപടി നൽകിയിരുന്നു.  ഫെയ്സ്ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങൾ അമ്മ സംഘടനയ്ക്ക് നൽകിയ കത്തിലും ആവർത്തിക്കുന്നു. ആരുടേയും പേരെടുത്തു പറയാതെയാണ് നീരജ് മാധവിന്റെ മറുപടി കത്ത്. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ഫെഫ്കയിലെ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയന് ബി. ഉണ്ണിക്കൃഷ്ണൻ കത്ത് അയച്ചിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com