ADVERTISEMENT

അഭിഷേക് ബച്ചൻ നായകനായി എത്തുന്ന വെബ് സീരിസ് ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലർ എത്തി. അഭിഷേക് ബച്ചൻ, അമിത് സാഥ്, നിത്യ മേനോൻ, സയ്യാമി ഖേർ തുടങ്ങിയവരടക്കമുള്ള പ്രമുഖ താരങ്ങൾ വേഷമിടുന്ന പുതിയ പരമ്പര ബ്രീത്ത്: ഇൻ ടു ദ് ഷാഡോസ്  ജൂലൈ പത്തിനു സ്ട്രീം ചെയ്തു തുടങ്ങും.

 

അഭിഷേകിന്റെ ആദ്യ വെബ്സീരിസ് കൂടിയാണിത്. അബന്‍ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് നിർമിക്കുന്ന ചിത്രം മായങ്ക് ശര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയ്യിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് രചന.

 

ബ്രീത്തിന്റെ ആദ്യ ഭാഗത്തിൽ മാധവനായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com