ADVERTISEMENT

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച് മലയാളത്തിന്റെ പ്രിയനടി മീരാ നന്ദൻ. താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ താഴെ ആരാധകരും മികച്ചതെന്ന് അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. നടിയും മീരയുടെ സുഹൃത്തും കൂടിയായ ആൻ അഗസ്റ്റൻ ‘ഹോട്ട്’ എന്നാണ് ഒരു ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. 

 

മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ മീര നന്ദൻ. റിയാലിറ്റി ഷോയിൽ അവതാരകയായിരുന്നു. തുടർന്ന് ദുബായിലേക്ക് പോയ താരം അവിടെ ആർജെയാണ്. ദുബായിൽ വച്ച് താരം നടത്താറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രത്തിന്റെ പേരിൽ തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിനെതിരെ മീര നന്ദൻ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത് അടുത്തിടെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com