ADVERTISEMENT

അകാലത്തില്‍ വേര്‍പിരിഞ്ഞ കന്നട താരം ചിരഞ്ജീവി സര്‍ജയുടെ ഓര്‍മകള്‍ക്കു മുന്‍പില്‍ സ്നേഹപുഷ്പങ്ങള്‍ സമര്‍പ്പിച്ച് മേഘ്നാരാജ്. താരത്തിന്റെ ആത്മശാന്തിക്കായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്ന കുറിച്ചു, 'ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്'. ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിനു മുന്‍പില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒപ്പം, മേഘ്നയുടെ വാക്കുകളും. 

 

'പ്രിയപ്പെട്ട ചീരു' എന്ന അഭിസംബോധനയോടെയാണ് മേഘ്നയുടെ കുറിപ്പ് തുടങ്ങുന്നത്. "ചീരു എന്നാല്‍ ആഘോഷമാണ്. എക്കാലത്തും അങ്ങനെയായിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. മറ്റൊരു തരത്തില്‍ ആകുന്നത് നിനക്ക് ഇഷ്ടമാകില്ലെന്ന് എനിക്കറിയാം. ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്.ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് ചീരു എനിക്കു നല്‍കിയത്. എന്റെ കുടുംബം. എല്ലായ്പ്പോഴും നമ്മുടെ കുടുംബം ഒന്നായിരിക്കും. ഓരോ ദിസവും ചീരു ആഗ്രഹിച്ചതു പോലെ തന്നെ ആകും. സ്നേഹവും പൊട്ടിച്ചിരികളും തമാശകളും നേരും കൂട്ടായ്മയും നിറ‍ഞ്ഞ ദിവസങ്ങള്‍," മേഘ്ന കുറിച്ചു. 

 

ജൂണ്‍ ഏഴിനാണ് ഹൃദയാഘാതം മൂലം ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ നടുക്കിയ  വേര്‍പാടായിരുന്നു അത്. ചിരഞ്ജീവി സര്‍ജയും മേഘ്നയും അവരുടെ ആദ്യത്തെ കണ്‍മണിയ്ക്കുള്ള കാത്തിരിപ്പിലായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി മരണം യുവതാരത്തെ കവര്‍ന്നെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com