ADVERTISEMENT

ഗ്ലാമർ ചിത്രങ്ങളുടെ താഴെ കമന്റുകൾ പോസ്റ്റ് ചെയ്തവർക്ക് രസകരമായ മറുപടികളുമായി നടി അഞ്ജലി അമീർ. ഇൗറനണിഞ്ഞ വേഷത്തിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ താഴെ ആരാധകർ പലരും പല അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. മിക്കതിനും അഞ്ജലിയുടെ മറുപടിയുമുണ്ട്. 

 

ഡ്രെസ് കുറയുന്നുണ്ടെന്ന് പറഞ്ഞ ആരാധകനോട് തെലുങ്ക് പടത്തിനായുള്ള ശ്രമമാണെന്നാണ് അഞ്ജലി തമാശയായ മറുപടി പറഞ്ഞത്. ഫുൾ ടൈം വെള്ളതിൽ ആണെന്ന് പറഞ്ഞയാൾക്കും താരം രസകരമായ മറുപടി തന്നെയാണ് കൊടുത്തത്. നേരത്തെ ഒരിക്കൽ തന്റെ ചിത്രങ്ങൾക്കു താഴെ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവരെ താരം വിമർശിച്ചിരുന്നു. 

 

ബിഗ്‌ബോസിലൂടെയെത്തി, ബിഗ് സ്‌ക്രീനിൽ വരെ മിന്നും പ്രകടനം കാഴ്ചവച്ച താരമാണ് അഞ്ജലി അമീർ. ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ ട്രാൻസ്ജെൻഡർ മോഡൽ കൂടിയായ അഞ്ജലി അമീർ വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഷോയിൽ പ്രവേശിച്ചത്. മമ്മൂട്ടി ചിത്രം പേരൻപിലൂടെ സിനിമയിലും ശ്രദ്ധനേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com