ADVERTISEMENT

അ‍ഞ്ചു വർഷം മുമ്പ് നടന്ന തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഒാർമകളിൽ നടി മുക്ത. ഭർത്താവ് റിങ്കു ടോമിയും സഹോദരിയും ഗായികയുമായ റിമി ടോമിയും കുടുംബാംഗങ്ങളും വീട്ടിലേക്കെത്തിയതിന്റെ ചിത്രങ്ങളാണ് മുക്ത സമൂഹമാധ്യമങ്ങളിൽ  പങ്കു വച്ചത്. 

 

റിമിക്കും റിങ്കുവിനും ചായ കൊടുക്കുന്ന ചിത്രങ്ങളും ഒപ്പം തന്റെ പ്രിയതമനൊപ്പം നിന്നെടുത്ത ചിത്രവുമൊക്കെ മുക്ത പങ്കു വച്ചിട്ടുണ്ട്. അന്ന് ഭർത്താവിനൊപ്പം എടുത്ത ചിത്രമാണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്ന ക്യാപ്ഷനോടെ മുക്ത പങ്കു വച്ചിരിക്കുന്നത്. 

 

2015–ലായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. കിയാര എന്നു പേരുള്ള ഒരു മകൾ ഇവർക്കുണ്ട്. 2006–ൽ അച്ഛനുറങ്ങാത്ത വീടെന്ന് സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മുക്ത വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com