ADVERTISEMENT

ഇടവേളയ്ക്ക് ശേഷം കുടുംബവിശേഷങ്ങളെക്കുറിച്ച് മനസു തുറക്കുകയാണ് നടി സംയുക്ത വർമ. തങ്ങൾ ഒരുമിച്ചുള്ള വിഡിയോയോ സെൽഫിയോ ഒന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യാറില്ലെന്ന് സംയുക്ത പറയുന്നു. സോഷ്യൽമീഡിയ നമ്മളെ അഡിക്ടാക്കി മാറ്റും. വാട്സ്ആപ് പോലും അൺ ഇൻസ്റ്റാൾ ചെയ്ത് ഫോണിന്റെ ബാറ്ററി ഊരി വയ്ക്കുന്നയാളാണ് ഞാൻ. യോഗയ്ക്ക് പോകുമ്പോൾ ഒരു ഗ്രൂപ്പ് ഉണ്ടാകുമല്ലോ. അവരെയെല്ലാം കോൺടാക്ട് ചെയ്യാനാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തത്. യോഗ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തന്നെയാണ് കൂടുതലും പങ്കു വയ്ക്കുന്നത്. അതിനപ്പുറത്തേക്ക് ഒരുപാട് സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കാറില്ല. 

 

ബിജുവേട്ടന്റെ കാര്യം അതിലും കഷ്ടമാണ്. മൂപ്പർക്ക് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പേജുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇതുവരെയുള്ളത് രണ്ട് ചിത്രങ്ങൾ. ഫെയ്സ്ബുക്ക് അഡ്മിൻ മറ്റൊരാളാണ്. വെഡ്ഡിങ് ആനിവേഴ്സറിയൊക്കെ വരുമ്പോൾ അഡ്മിൻ വിളിക്കും ‘ഒരു കപ്പിൾ ഫോട്ടോ എടുത്ത് അയക്കാമോ’ന്ന്. ബിജുവേട്ടനാണെങ്കിൽ അതിലൊന്നും താൽപര്യമേയില്ല. തോളിൽ ഒന്നു കൈ പോലും വയ്ക്കാതെ എൺപതുകളിലെ പോലെ ഒരു ഫോട്ടോ ഒടുവിൽ എടുക്കും. ‘ബ്ലാക് ആൻഡ് വൈറ്റ് മതിട്ടോ’ന്ന് ഒരു അഭിപ്രായവും പാസ്സാക്കും. 

 

മോന്‍ ദക്ഷിന് അച്ഛൻ മാത്രമാണ് സിനിമാതാരം. ഞാനും ബിജുവേട്ടനും അഭിനയിച്ച ‘മഴ’യിലെ പാട്ട് കഴിഞ്ഞ ദിവസം ടിവിയിൽ വന്നപ്പോൾ അമ്മ അവനെ വിളിച്ചു കാണിച്ചു. കുറച്ചു നേരം നോക്കി നിന്നിട്ട് അവൻ പറഞ്ഞു, ‘ആഹാ.. അച്ഛൻ നന്നായിട്ടുണ്ടല്ലോ..’അപ്പോൾ അമ്മ ചോദിച്ചു, ‘കൂടെ ആരാന്നു മനസിലായോ?’ അപ്പോ ഒന്നു കൂടി അടുത്തു പോയി നോക്കിയിട്ടു ചോദിച്ചു, ‘കണ്ടിട്ട് അമ്മയുടെ ഛായയുണ്ടല്ലോ... അതാരാ?’  ഇതാണ് വീട്ടിലെ അവസ്ഥ. സംയുക്ത പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com