ADVERTISEMENT

വേണു നായര്‍ സംവിധാനം ചെയ്ത ‘ജലസമാധി’ എന്ന ചിത്രം വിവിധ രാജ്യാന്തര ചലച്ചിത്രോല്‍സവങ്ങളില്‍ മുപ്പത്തി ആറോളം പുരസ്കാരങ്ങള്‍ നേടി മലയാള സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ്‌ സൃഷ്ടിച്ചിരിക്കുന്നു. വേണു നായരുടെ കന്നി സംരംഭമായ ‘ജലസമാധി’ യുടെ തിരക്കഥ രചിച്ചിരിക്കുന്നത് എഴുത്തുകാരന്‍ സേതുവാണ്. വാർധക്യത്തിന്റെ നീറുന്ന ഒറ്റപ്പെടലും സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു എന്തും ചെയ്യ്യാന്‍ മടിയില്ലാത്ത ഒരു സമൂഹത്തിന്‍റെ ഉപഭോഗ സംസ്കാരവും പാരിസ്ഥിതിക പ്രശ്നങ്ങള്‍  അവഗണിക്കുമ്പോള്‍ ഒരു ഗ്രാമത്തിനു സംഭവിക്കുന്ന തകര്‍ച്ചയും ഒക്കെ പ്രമേയമായ ചലച്ചിത്രത്തിന്റെ നിര്‍മാണവും വേണു നായര്‍ തന്നെ.  

 

തമിഴ് നടന്‍ എം.എസ്. ഭാസ്കര്‍ പ്രധാന വേഷത്തിലഭിനയിക്കുന്ന ഈ ചിത്രത്തില്‍ ലിഖ രാജന്‍, വിഷ്ണുപ്രകാശ്, രഞ്ജിത്ത് ശേഖര്‍, ശ്യാം കൃഷ്ണന്‍,  വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, അഖില്‍ കൈമള്‍, രാജാജി, ശ്രീനിവാസ് അഭിനയ,  സരിത, വര്‍ഷ തുടങ്ങിയവരും വേഷമിടുന്നു. പ്രജിത്ത്(ക്യാമറമാന്‍), ഷിബുരാജ്(കലാസംവിധാനം), പി. സി. റാം  (എഡിറ്റിങ്) കിളിമാനൂര്‍ രാമ വര്‍മ (സംഗീതം), എന്‍ ഹരി കുമാര്‍ (സൌണ്ട്) തുടങ്ങിയവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. 

 

അമേരിക്കയിലെ ക്രിയേഷന്‍ ചലച്ചിത്ര മേള, ചിലിയിലെ സൌത്ത് ഫിലിം & ആര്‍ട്ട്‌ അക്കാദമി, വേള്‍ഡ് ഫിലിം കാര്‍ണിവല്‍ സിങ്കപ്പൂര്‍, തായ്‌ലാന്റിലെ പട്ടായ  ചലച്ചിത്ര മേള, ഇസ്രായേലിലെ ഹോളി ഗ്രയില്‍ ചലച്ചിത്ര മേള, നേപ്പാളിലെ ഓള്‍ഡ്‌ മങ്ക് ചലച്ചിത്ര മേള, ഓസ്ട്രേലിയയിലെ വണ്ടര്‍ലാന്‍ഡ് ചലച്ചിത്ര മേള, ഭുട്ടനിലെ ദ്രുക് ലച്ചിത്ര മേള, സിക്കിമിലെ ഗ്രീന്‍ ചില്ലി ചലച്ചിത്ര മേള, ഷിംലയിലെ ഇണ്ടസ് വാല്ലി അചലച്ചിത്ര മേള, ഡാര്‍ജീലിങ്ങിലെ ഘും  ചലച്ചിത്ര മേള, രാജസ്ഥാനിലെ സാന്ഡ് ഡാന്‍സ് ചലച്ചിത്രമേള എന്നിവയില്‍ മികച്ച സംവിധാനത്തിനും മികച്ച ചിത്രത്തിനുമുള്ള പുരസ്കാരങ്ങള്‍ ജലസമാധി നേടുകയുണ്ടായി. 

 

കൊല്‍ക്കത്തയിലെ കള്‍ട്ട് ക്രിടിക് മൂവി പുരലസ്കാരം ടാഗോര്‍ ചലച്ചിത്രമേള, ഗോവയിലെ പനജി ചലച്ചിത്രമേള ഹരിയാനയിലെ ചലച്ചിത്രമേള ഡല്‍ഹിയിലെ ഫിലിംഇറ ചലച്ചിത്രമേള, കോയമ്പത്തൂര്‍ ചലച്ചിത്രമേള തുടങ്ങിയ മേളകളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങളും ജലസമാധി നേടിയിരുന്നു. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ജലസമാധി പ്രദര്‍ശിപ്പിക്കുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്തു എന്ന അപൂര്‍വ നേട്ടവും ഈ സിനിമയ്ക്കു സ്വന്തമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com