ADVERTISEMENT

സൗഹൃദ ദിനത്തില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് നടി അനുശ്രീ. തെറ്റ് ചെയ്താല്‍ ശാസിക്കുകയും വിഷമം വരുമ്പോള്‍ കൂടെ നില്‍ക്കുന്നതിനും ഒരു ഫോണ്‍ കോള്‍ അകലെ നിങ്ങള്‍ ഉണ്ട് എന്ന വിശ്വാസം തന്നതിനും ഒരുപാട് നന്ദിയുണ്ടെന്ന് അനുശ്രീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

എന്നാല്‍ താരത്തിന് ജന്‍മദിനാശംസകള്‍ അറിയിച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗൂഗിളില്‍ ജൂലൈ 30 ആണ് അനുശ്രീയുടെ ജന്‍മദിനം. ഇതോടെയാണ് ആരാധകര്‍ താരത്തിന് ആശംസകളുമായി എത്തിയത്. എന്നാല്‍ തന്റെ ജന്‍മദിനം ഒക്ടോബര്‍ 24ന് ആണെന്നും അനുശ്രീ വ്യക്തമാക്കി.

 

അനുശ്രീയുടെ കുറിപ്പ്:

 

എന്റെ ജീവിതത്തില്‍ ഉള്ള ചില റെയര്‍ പീസുകള്‍ക്ക് ഞാന്‍ ഇന്ന് നന്ദി പറയുകയാണ്..എന്നെ ജഡ്ജ് ചെയ്യാതെ കേള്‍ക്കുന്നതിനും..ഞാന്‍ തെറ്റ് ചെയ്താല്‍ നല്ല പച്ചയ്ക്ക് തെറി വിളിക്കുന്നതിനും..ജീവിതത്തില്‍ വിഷമങ്ങള്‍ വന്നപ്പോള്‍ കൂടെ നിന്നതിനും…ഇപ്പോഴും ഒന്നും പ്രതീക്ഷിക്കാതെ കൂടെ നിന്നു ഒരുപാട് സ്‌നേഹിക്കുന്നതിനും..

 

ഒരുപക്ഷേ കണ്മുന്നില്‍ ഇല്ലെങ്കില്‍ പോലും ഒരു ഫോണ്‍ കോള്‍ അകലെ നിങ്ങള്‍ ഉണ്ട് എന്ന വിശ്വാസം തന്നതിനും ഒരുപാട് നന്ദി. ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com