sections
MORE

എല്ലാവരുടെയും ജീവിതത്തിൽ കല്ലേറുണ്ടാകും: കൃഷ്ണകുമാർ പറയുന്നു

krishnakumar-video
SHARE

എല്ലാം പോസിറ്റീവായി കണ്ടാല്‍ തീരാത്ത പ്രശ്നങ്ങളുണ്ടോ..? ഇല്ലെന്ന് നടന്‍ കൃഷ്ണകുമാര്‍ പറയും. മകള്‍ അഹാനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലുണ്ടായ ചര്‍ച്ചകളെയും കൃഷ്ണകുമാര്‍ സമീപിക്കുന്നത് തികച്ചും പോസിറ്റീവായിട്ടാണ്. ‘ഒരു ബള്‍ബ് കത്താന്‍ പോസീറ്റിവും നെഗറ്റീവും വേണം. രണ്ടും ഒരു പോലെ എടുത്താമതി. കൊടുങ്കാറ്റുണ്ടാകുമ്പോള്‍ അത് മറികടന്ന് മുന്നോട്ടുപോകണം, അപ്പോഴാണ് കൂടുതല്‍ കരുത്ത് ലഭിക്കുക.’ അഹാനയ്ക്കെതിരായ സൈബര്‍ ആക്രമണം സൂചിപ്പിച്ചുകൊണ്ട് കൃഷ്ണകുമാര്‍ പറയുന്നു. സ്വന്തം യൂ ട്യൂബ് ചാനലിലെ 'കെ.കെ. തോട്സി'ലാണ് പ്രതികരണം.   

മക്കള്‍ ഓരോരുത്തര്‍ക്കും അവരുടേതായ രീതികളും അഭിപ്രായങ്ങളുമുണ്ടാവാം. വീട്ടില്‍ എല്ലാം വളരെ ലൈറ്റായിട്ടാണ് ഞങ്ങളെടുക്കാറുള്ളത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണല്ലോ. ഓരോ വ്യക്തിക്കും അഭിപ്രായമുണ്ട്. പക്ഷേ, ഒരാള്‍ പറയുമ്പോള്‍ മാത്രം വിവാദമാകുക. മറ്റുചിലര്‍ പറയുമ്പോള്‍ സ്വീകാര്യമാവുക എന്നത് ശരിയല്ലല്ലോ. നമുക്കെതിരെ എന്തും വരാം. കൊടുങ്കാറ്റ് വരുമ്പോൾ ഒഴിഞ്ഞ് മാറേണ്ട. അതിനെ നമ്മൾ അതിജീവിക്കണം. എല്ലാവരുടെ ജീവിതത്തില്‍ കല്ലേറുണ്ടാകും. റോസാ പുഷ്പങ്ങള്‍ മാത്രം പോരല്ലോ. ജീവിതം പഠിക്കാന്‍ അതും ആവശ്യമാണ്. മക്കള്‍ കൂടുതല്‍ കരുത്തുള്ളവരാകാന്‍ അത് സഹായിച്ചിട്ടുണ്ടാകാമെന്നും കൃഷ്ണകുമാര്‍ പറയുന്നു. 

‘മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ അവരവര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെകുറിച്ച് അവര്‍ക്ക് നല്ല ഗ്രാഹ്യമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ സഹായം ഞാന്‍ തേടാറുണ്ട്.’–കൃഷ്ണകുമാർ പറഞ്ഞു.

‘മുഖ്യമന്ത്രിയായിരുന്ന സമയത്ത് കരുണാകരനെതിരെ പത്രങ്ങളില്‍ മിക്ക ദിവസങ്ങളിലും കാര്‍ട്ടൂണുകളുണ്ടാവും. അന്ന് ഇതുപോലെ ട്രോളുകളില്ലല്ലോ. ഒരിക്കല്‍ ആരോ അദ്ദേഹത്തോട് ഈ പത്രക്കാരെ നിയന്ത്രിച്ചൂകൂടെ എന്നുചോദിച്ചു. അന്ന് അദ്ദേഹം ചിരിച്ചുകൊണ്ടുപറഞ്ഞത് ഞാനോര്‍ക്കാറുണ്ട്: എന്നെകുറിച്ച് നല്ലതും മോശവും എഴുതും. പ്രസിദ്ധിയും കുപ്രസിദ്ധിയുമുണ്ടാകും. കു മറച്ചുവച്ചാല്‍ അത് പ്രസിദ്ധി ആകും. അത്രയേയുള്ളൂ.’

മക്കളുടെ പേരിട്ടത് ഭാര്യ സിന്ധുവാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ‘ഹസീന, സുലു എന്നീ രണ്ട് അടുത്ത സുഹൃത്തുക്കൾ സിന്ധുവിനുണ്ട്. അവരുടെ മക്കളുടെ പേരുകൾ ‘അ’യിൽ ആണ് തുടങ്ങുന്നത്. ആദ്യത്തെ കുട്ടിക്ക് ‘അ’ കൂട്ടി പേരിടണമെന്നത് അവളുടെ നിർബന്ധമായിരുന്നു. അങ്ങനെ അഹാന എന്നു പേരിട്ടു.’–കൃഷ്ണകുമാർ പറഞ്ഞു.

അഹാനയുടെ സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവി സമൂഹമാധ്യമത്തിലിട്ട പോസ്റ്റില്‍ അഹാന നടത്തിയ അഭിപ്രായപ്രകടനത്തെച്ചൊല്ലിയായിരുന്നു ഒടുവില്‍ വിവാദം. കുറുപ്പ് സിനിമയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയായിരുന്നു കുപ്രചാരണം. അതിനുപിന്നിലെ തല്‍പരകക്ഷികളെകുറിച്ചും യൂട്യൂബ് വിഡിയോയില്‍ കൃഷ്ണകുമാര്‍ പരാമര്‍ശിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA