ADVERTISEMENT

നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം സിനിമയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. റോമ, അക്ഷയ് രാധാകൃഷ്ണൻ ,നൂറിൻ ഷെരിഫ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. മൂന്ന് വർഷങ്ങൾക്കു ശേഷം റോമ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ അക്ഷയ്‌യുടെ സഹോദരിയായി റോമ എത്തുന്നു. 

 

ഷൈൻ ടോം ചാക്കോ, കൈലാഷ്, സാജിദ് യഹിയ, വൈശാഖ്  രാജൻ, ഫായിഎം, ശ്രീജിത്ത്‌ രവി, അലീന, ക്ഷമ എന്നിവർ മറ്റ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ സംഗീതം വർഷങ്ങൾക്ക് ശേഷം എസ് പി വെങ്കിടേഷ് നിർവഹിക്കുന്നു. രഞ്ജിത്ത് ടച്ച്റിവർ എഡിറ്റിങ്ങും ശിഹാബ് ഓങ്ങല്ലൂർ ക്യാമറെയും കൈകാര്യം ചെയ്യുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ പ്രമോദ് പപ്പൻ. ജിൻസ് തോമസ് ദ്വാരക് ഉദയ്ശങ്കർ  എന്നിവരാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com