ADVERTISEMENT

നടൻ അക്ഷയ് രാധാകൃഷ്ണന്റെ വളർത്തു നായ വീരനെ തിരിച്ചുകിട്ടി. ഒരുദിവസത്തെ അലച്ചലിനൊടുവിൽ ആലുവ ഗാരേജിനു സമീപത്തുനിന്നാണ് വീരനെ കണ്ടെത്തിയത്. നായയുടെ കാലിന് പരുക്കേറ്റതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല.

View this post on Instagram

Come back soon my boy . Tomorrow is your birthday 🥰🌻

A post shared by VEERAN THE PATTI (@veeran_the_sunflower) on

 

നേരത്തെ തന്റെ നായയെ കാണാനില്ലെന്ന് കാണിച്ച് അക്ഷയ് സമൂഹമാധ്യമങ്ങളിൽ വീരന്റെ ചിത്രം പങ്കുവച്ചിരുന്നു.മാത്രമല്ല വീരനെ കണ്ടെത്തുന്നവർക്ക് 20000 രൂപ പ്രതിഫലം നൽകുമെന്നും അറിയിച്ചു. അക്ഷയ്‌യുടെ സുഹൃത്തുക്കൾ തന്നെയാണ് വീരനെ അന്വേഷിച്ച് കണ്ടെത്തിയത്.

 

ശനിയാഴ്ച വീരന്റെ രണ്ടാം പിറന്നാൾ ആണ്. പിറന്നാൾ ദിനത്തിനു മുന്നേ വീരനെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അക്ഷയ് പറയുന്നു.

 

അക്ഷയ്‌യുടെ സന്തതസഹചാരിയാണ് വീരൻ. വീരനൊപ്പം അക്ഷയ് ഒരു പരിപാടിക്ക് സ്റ്റേജിൽ കയറിയത് വാർത്തയായിരുന്നു. ‘18–ാം പടി’യിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് അക്ഷയ്. റോമയും നൂറിന്‍ ഷെരീഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വെള്ളേപ്പം' എന്ന ചിത്രമാണ് അക്ഷയുടേതായി പുറത്തിറാങ്ങാനിരിക്കുന്ന ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com