ADVERTISEMENT

ശയനപ്രദക്ഷിണം നടത്തിയപ്പോൾ തനിക്കു പറ്റിയ അമളി പങ്കുവച്ച് നടന്‍ അജു വര്‍ഗീസ്. ‘ആദ്യരാത്രി’ എന്ന സിനിമയിലെ ഒരു രംഗമാണ് അജു ഒരു വിഡിയോയിലൂടെ പങ്കുവച്ചത്. ”എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം” എന്ന അടിക്കുറിപ്പുള്ള വിഡിയോയില്‍ ഒരു ട്വിസ്റ്റും ഉണ്ട്.

 

ഈ ശയനപ്രദക്ഷിണത്തിനിടെ ആളിടപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ‘ആദ്യരാത്രി’യുടെ ക്ലൈമാക്‌സ് തന്നെ മാറിയേനെ എന്ന് സൂചിപ്പിക്കുന്ന രസകരമായ കാര്യമാണ് വിഡിയോയില്‍ കാണാനാവുക. 

 

ആക്‌ഷന്‍ പറയുന്നതും അജു ശയനപ്രദക്ഷിണം ആരംഭിച്ചു. എന്നാല്‍ അധികം ഉരുളുന്നതിന് മുമ്പേ ട്വിസ്റ്റ് വരുന്നു. അപ്രതീക്ഷിതമായാണ് ഉടുത്ത മുണ്ട് അഴിഞ്ഞു പോയത്. കൂടെയുള്ളയാള്‍ സമയോചിതമായി ഇടപ്പെട്ടതിനാല്‍ ആ രംഗത്തിന്റെ ക്ലൈമാക്‌സ് മറ്റൊന്ന് ആവാതിരിക്കാന്‍ സാധിച്ചു. വിഡിയോയ്ക്ക് രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

 

അജു വര്‍ഗീസിനൊപ്പം ബിജു മേനോന്‍, അനശ്വര രാജന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് ആദ്യരാത്രി. നാട്ടിലെ പ്രമാണിയായ കുഞ്ഞുമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അജു വേഷമിട്ടത്. ജിബു ജേക്കബ് ആയിരുന്നു സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com