ADVERTISEMENT

കേരളത്തിൽ അടുത്തിടെ ഏറെ ചര്‍ച്ചയായ സ്വര്‍ണക്കടത്തു കേസിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന്റെ ബന്ധമുണ്ടെന്ന് മീര മിഥുൻ. ട്വിറ്ററിലൂടെയാണ് മീര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ നടൻ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കേരളത്തിലെ കള്ളക്കടത്ത് കേസിൽ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുള്ളതായും നടി പറയുന്നു.

 

തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം. വിജയ്, രജനികാന്ത് എന്നിവർ തനിക്കെതിരെ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തുവെന്നായിരുന്നു മീര മുൻപ് ആരോപണം ഉന്നയിച്ചിരുന്നത്. 

 

മാത്രമല്ല, ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുന്നുവെന്നും ഇത്തരം കാര്യങ്ങൾ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും മീര പറഞ്ഞു. നടി തൃഷയ്ക്കും നേരെയും നടി വിവാദപരാമർശം നടത്തുകയുണ്ടായി. തന്നെ വർഷങ്ങളായി വേട്ടയാടുകയാണ്, തനിക്ക് ലഭിക്കേണ്ട വേഷങ്ങൾ പലതും തൃഷ തട്ടിയെടുത്തതായും മീര ആരോപണങ്ങൾ ഉന്നയിക്കുന്നു.

 

സൂര്യയ്ക്കും വിജയ്‌യ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ആരാധകർ  സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത ആക്രമണവുമായി മീരയ്ക്കെതിരേ രം​ഗത്ത് വന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ ഉത്തരവാദികൾ സൂര്യയും വിജയ്‌യും ആയിരിക്കും എന്നാണ് ഇപ്പോൾ ഇവർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com