ADVERTISEMENT

ടെലിവിഷനിലെ കോടീശ്വരൻ പരിപാടി കണ്ടാണ് ബ്രഹ്മാണ്ഡ ചിത്രം ‘ഐ’യിലേയ്ക്ക് ശങ്കര്‍ തന്നെ ക്ഷണിക്കുന്നതെന്ന് സുരേഷ് ഗോപി. ‘കമ്മീഷണറോ, ഏകലവ്യനോ ഒന്നും ഷങ്കർ കണ്ടിരുന്നില്ല. കോടീശ്വരൻ പരിപാടി കണ്ടാണ് തമിഴ് ചിത്രമായ ഐയിലേക്ക് അഭിനയിക്കാൻ വിളിച്ചത്.’–സുരേഷ് ഗോപി പറയുന്നു.

 

2015ലാണ്‌ വിക്രം നായകനായ ശങ്കറിന്റെ ഐ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിൽ ഡോ. വാസുദേവൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് സുരഷ് ഗോപി അവതരിപ്പിച്ചത്. സിനിമയിലെ സുരേഷ് ഗോപിയുടെ ‘അതുക്കും മേലെ’ എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

‘ഐ’യ്ക്കു ശേഷം 2019ൽ തമിഴരസന്‍ എന്നൊരു ചിത്രവും അദ്ദേഹം തമിഴിൽ ചെയ്തു. കഴിഞ്ഞ നാല് വർഷത്തിന് ശേഷം രണ്ടാം വരവിൽ വരനെ ആവശ്യമുണ്ട് എന്ന കുടുംബചിത്രമായിരുന്നു സുരേഷ് ​ഗോപിയുടേതായി മലയാളത്തിൽ തിയറ്ററിൽ എത്തിയത്. കസബയ്ക്ക് ശേഷം നിധിൻ രൺജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന സുരേഷ് ​ഗോപി ചിത്രവും കോവിഡിനു ശേഷം തിയറ്ററുകളിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com