ADVERTISEMENT

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കുമിടയില്‍ ചര്‍ച്ച. ഒരു വയസുകാരന്‍ ‘പൃഥ്വി’ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ് എത്തിയതാണ് സംഭവം.

 

കടുത്ത പൃഥ്വിരാജ് ആരാധകനായ സുഹെെലിന്റെ മകന്റെ ജന്മദിനമായിരുന്നു ഓഗസ്റ്റ് രണ്ടിന്. പൃഥ്വിയോടുള്ള ആരാധന മൂലം മകന് സുഹെെല്‍ പേരിട്ടത് പൃഥ്വി എന്നായിരുന്നു. മകന്റെ ഒന്നാം പിറന്നാളിന് പൃഥ്വിരാജ് തന്നെ ആശംസ അറിയിച്ചാല്‍ വലിയ സന്തോഷമാകുമെന്നായിരുന്നു സുഹെെലിന്റെ ട്വീറ്റ്.

 

'രാജുവേട്ടാ, എന്റെ മോന്‍ പൃഥ്വിയുടെ ഒന്നാം പിറന്നാള്‍ ആണ്. ഇന്ന് ഏട്ടന്റെ കെെയ്യില്‍ നിന്ന് ഒരു ആശംസ കിട്ടിയാല്‍ എനിക്കും എന്റെ കുടുംബത്തിനും വളരെയധികം സന്തോഷം ഉണ്ടാകും. ഏട്ടനോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ എന്റെ മകന് പൃഥ്വി എന്ന പേര് നല്‍കിയത്' എന്നായിരുന്നു സുഹെെലിന്റെ ട്വീറ്റ്. മകനൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു.

 

പിന്നാലെ പൃഥ്വിയുടെ ട്വീറ്റ് എത്തുകയായിരുന്നു. 'ജന്മദിനാശംസകള്‍ പൃഥ്വി. നീ വളര്‍ന്ന് വലുതായി നിന്റെ മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ' എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. ഇതോടെ കുഞ്ഞു പൃഥ്വിക്ക്  ആശംസകളുമായി നിരവധി പേരാണ് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com