‘സിബിഐ’ക്കാരെ വീട്ടിൽ കയറി വെല്ലുവിളിച്ച നടൻ!

pratapa-chandran
SHARE

എടാ, ‘സിബിഐ’യ്യേ....നടൻ പ്രതാപ ചന്ദ്രനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്ന ഡയലോഗ് ആണിത്. സിനിമയിലെ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരത്തെക്കുറിച്ച് സെബി മഞ്ഞിനിക്കര എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

കുറിപ്പ് വായിക്കാം:

ടാ ..സി ബി ഐ ......ഇറങ്ങി വാടാ .......എനിക്കിവിടെ മാത്രമല്ലെടാ അങ്ങ് ഡൽഹിയിലും ഉണ്ടെടാ വേണ്ടപ്പെട്ടവർ ..!!നീ പേടിക്കും...നീയെല്ലാം പേടിക്കും ..നിന്നെയെല്ലാം പറപ്പിക്കും ...ഞാൻ ഡൽഹിയിൽ പോകും !!! പ്രതാപ ചന്ദ്രൻ മമ്മൂട്ടിയെ വെല്ലുവിളിക്കുകയാണ് , സിബിഐ ഡയറികുറിപ്പിലെ ഒരു രംഗം. പത്തനംതിട്ടയിലെ "ഓമല്ലൂർ" എന്ന ഗ്രാമത്തിനെ മലയാള സിനിമാ ഭൂപടത്തിൽ സ്വർണലിപികള്‍കൊണ്ട് എഴുതിച്ചേർത്ത നടന്മാരായിരുന്നു പ്രതാപചന്ദ്രനും ,ക്യാപ്റ്റൻ രാജുവുമൊക്കെ.

ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം , ഓമല്ലൂർ ബാവായുടെ കബറിടം പിന്നെ വയൽ വാണിഭം ഒക്കെ ചരിത്ര പ്രസിദ്ധമാണ്.അതോടൊപ്പം ഓമല്ലൂരിനെ കുറിച്ചു പറയുമ്പോൾ ആദ്യം ഓർമയിൽ എത്തുന്ന പ്രസിദ്ധരായ വ്യക്തികളിൽ ഒരാൾ പ്രതാപചന്ദ്രനായിരിക്കും .പ്രതാപം വിളിച്ചോതുന്ന നടപ്പും ഭാവവും,ജുബ്ബയും മുണ്ടും ഇട്ടാൽ ഇത്രയ്ക്കു ചേർച്ച തോന്നിയ മറ്റൊരു മലയാള നടൻ ഇല്ലെന്നു തന്നെ പറയാം ...!!

"അവളുടെ ആട്ടും തുപ്പുമൊന്നും അറിയാൻ മേലാഞ്ഞിട്ടല്ല ........പക്ഷേ ഇപ്പോഴത്തെ എന്റെ സ്ഥിതി അങ്ങനെ ആയി പോയി ,സൗകര്യകാരനായി പോയില്ലേ ??പാപ്പാൻ മുതലാളിയായി പോയി.........!! "കാഞ്ഞിരപ്പള്ളി പാപ്പച്ചൻ ദേഷ്യത്തിലാണ് ..അതെ പ്രതാപചന്ദ്രന്റെ വില്ലൻ വേഷങ്ങൾ ഡയലോഗിന്റെ വ്യത്യസ്ത കൊണ്ട് ഏറ്റം ശ്രദ്ധേയമായവയായിരുന്നു.

സിനിമ മോഹവുമായി കൊല്ലത്തും അവിടെ നിന്ന് മദ്രാസിലേക്കും വണ്ടി കയറുമ്പോൾ വെറും പതിനാല് വയസ്സ് .1961 ഇൽ "വിയർപ്പിന്റെ വില" എന്ന ആദ്യ സിനിമയിൽ കിട്ടിയത് 60 വയസുള്ള വൈദ്യരുടെ വേഷം ആയിരുന്നു .നാൽപതു വർഷത്തിനിടയ്ക്കു നാനൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് .രജനികാന്തിനോടൊപ്പം അഞ്ചു സിനിമകളിൽ അഭിനയിച്ച അദ്ദേഹം,സ്വന്തമായി 5 സിനിമകൾ നിർമിച്ചു എന്നതും, 2 സിനിമയ്ക്ക് തിരക്കഥ എഴുത്തി എന്നതും എനിക്ക് ഏറെ കൗതുകം ഉളവാക്കിയ കാര്യങ്ങളായിരുന്നു.

"ദീപം" എന്ന സീരിയൽ നിർമിച്ചു സംവിധാനം ചെയ്‌തു .ഒരു വർഷം 38 സിനിമകളിൽ വരെ അഭിനയിച്ച ചരിത്രവും പ്രതാപചന്ദ്രന്റെ ജീവിതത്തിൽ ഉണ്ട് .കാളിദാസ കലാ കേന്ദ്രത്തിന്റെ നാടകങ്ങളിലൂടെ അഭിനയത്തിൽ തഴക്കം വന്ന വ്യക്തി ആയിരുന്നു . "ആദി ശങ്കരാചാര്യ " എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന് പ്രധാന വഴിത്തിരിവുണ്ടാക്കിയത് .അതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . ഇരുപതാം നൂറ്റാണ്ടിലേയും ,സിബിഐ ഡയറികുറിപ്പിലെയും വില്ലൻ വേഷങ്ങൾ വളരെ ജനപ്രീതി നേടി കൊടുത്തു .മനു അങ്കിൾ ,കോട്ടയം കുഞ്ഞച്ചൻ ,ഓഗസ്റ്റ് ഒന്ന് എന്നീ സിനിമകളിലെ വേഷങ്ങൾ ജനഹൃദയങ്ങൾ ഏറ്റെടുത്തു .ഡബ്ബിങ് ആര്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട് .

വേറിട്ട അഭിനയം കൊണ്ട് ശ്രദ്ധേയനായിരുന്നു പ്രതാപചന്ദ്രൻ ."സിബിഐകാരെ വീട്ടിൽ കയറി വെല്ലുവിളിച്ച നടൻ" എന്ന് തമാശ രൂപേണ പറയാറുണ്ട്. വെള്ളിത്തിരയിലെ വ്യത്യസ്ത നടനം വിടവാങ്ങിയപ്പോൾ അത് മലയാള സിനിമ പ്രേക്ഷകർക്കും ഒരു വലിയ നഷ്ടം തന്നെയായിരുന്നു .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.