ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നവർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി നടി ലക്ഷ്മി പ്രിയ. വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉന്നയിക്കത്തക്കവിധത്തിലുള്ള കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്ന് എണ്ണിപ്പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്. ഇന്നു വരെ അവസരങ്ങൾക്കായി ആളുകളെ വിളിക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ ചുംബന സമരത്തിൽ പങ്കെടുക്കുകയോ 85000 രൂപയ്ക്ക് ശരീരം വിൽപ്പനയ്ക്കു വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ലക്ഷ്മി പ്രിയ പറയുന്നു. ഇന്ത്യൻ ഭരണ ഘടന ഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം തനിക്കുണ്ടെന്നും നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്നും താരം കൂട്ടിച്ചേർത്തു. 

 

കഴിഞ്ഞ ദിവസം മത‌വിശ്വാസവുമായി ബന്ധപ്പെട്ട് താരം നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. അതിനെത്തുടർന്ന്, കടുത്ത സൈബർ ആക്രമണമാണ് ലക്ഷ്മിപ്രിയയ്ക്ക് നേരിടേണ്ടി വന്നത്. തുടർന്നാണ്, സ്വന്തം നിലപാടുകൾ അക്കമിട്ടു നിരത്തി താരത്തിന്റെ പോസ്റ്റ്. 

 

ലക്ഷ്മി പ്രിയയുടെ പോസ്റ്റ് ഇവിടെ വായിക്കാം. 

 

ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച്ച് ആരാധകർ എന്ന തലക്കെട്ടോടെ ഒരു ഓൺലൈൻ ന്യൂസ് കണ്ടു. ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിക്കാൻ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ ചുംബന സമരത്തിൽ പങ്കെടുക്കുകയോ 85000/ ക യ്ക്ക് ശരീരം വിൽപ്പനയ്ക്കു വയ്ക്കുകയോ അല്പ്പ വസ്ത്ര ധാരി ആയി ഫോട്ടോ പോസ്റ്റ്‌ ചെയ്യുകയോ മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ ഗർഭാവസ്ഥയിൽ ഉള്ള നഗ്ന ദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ്ട്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയിൽ ഇരുളിന്റെ മറ പറ്റി കയറുകയോ മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആർത്തവ ലഹള നടത്തുകയോ സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ്‌ എഴുതുകയോ സ്വർണ്ണക്കടത്തു നടത്തുകയോ ആളുകളെ കൊലപ്പെടുത്തുകയോ തീവ്രവാദ പ്രവർത്തനങ്ങൾ മറ്റു രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. 

 

പകരം എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്. ഒരു മതത്തിന്റെയും ആചാരങ്ങളിലോ വിശ്വാസങ്ങളിലോ കൈ കടത്താറില്ല. എന്റെ വിശ്വാസം ഹനിക്കാൻ അനുവദിക്കുകയുമില്ല. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്തരം ആണോ അത്‌ പോലെ തന്നെ ആണ് എനിക്കും. 

 

ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന, ടാക്സ് അടയ്ക്കുന്ന ആൾ. ഇന്ത്യൻ ഭരണ ഘടന ഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ആൾ. അഭിമാനം അടിയറവു വയ്ക്കാത്ത ആൾ. ഈ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിനു ഭാരതീയരിൽ ഒരാൾ. നിർത്തട്ടെ, എന്ന് ലക്ഷ്മി പ്രിയ ഒപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com