ADVERTISEMENT

ഈ കൊറോണക്കാലത്തു  ഷൂട്ടിംഗ്  ആരംഭിച്ചു അവസാനിച്ച ലോകത്തിലെ തന്നെ ഒരേയൊരു ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന ഷൈൻ ടോം ചാക്കോ നായകനാകുന്ന സിനിമയ്ക്കു  'ലവ് ' എന്ന് പേരിട്ടു . അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകൾ സംവിധാനം ചെയ്ത ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് അഞ്ചാം പാതിരയുടെ നിർമാതാവ് ആഷിഖ് ഉസ്മാനാണ്.

 

രജിഷ വിജയൻ നായികയാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 22 -നാണു ആരംഭിച്ചത്. ജൂലൈ 15 ന് ചിത്രീകരണം അവസാനിക്കുകയും ചെയ്തു. വീണ നന്ദകുമാർ, ജോണി ആന്റണി, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

 

നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രം ഓ ടി ടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ആലോചിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com