ADVERTISEMENT

ഹലോ, മോനേ. ഞാൻ മോഹൻലാലങ്കിളാണ്. ആ വിളിയിൽ വിനായക് ഒന്നു ഞെട്ടി. അമ്പരപ്പത്രയും ശബ്ദത്തിലുണ്ട്. എന്താണ് തിരിച്ച് പറയേണ്ടതെന്നോ, വിളിക്കേണ്ടതെന്നോ ഒന്ന് പകച്ച ശേഷം വിനായക് സന്തോഷത്തോടെ സംസാരിച്ച് തുടങ്ങി. സിബിഎസ്ഇ പരീക്ഷയിലെ മിന്നും ജയത്തിൽ അഭിനന്ദനം അറിയിക്കുന്നതിനാണ് മലയാളത്തിന്റെ പ്രിയതാരം വിനായകിനെ ഫോണിൽ വിളിച്ചത്.

 

വിനായകിന്റെ നേട്ടത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നും എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണമെന്നും മോഹൻലാൽ പറഞ്ഞു. എന്താണ് അടുത്ത പദ്ധതിയെന്ന ചോദ്യത്തിന് ബികോമിന് ഡൽഹി സർവകലാശാലയിൽ അപേക്ഷിച്ചിട്ടുണ്ടെന്നായിരുന്നു വിനായകിന്റെ മറുപടി. പഠനത്തിന് വേണ്ട എന്ത് സഹായവും വിശ്വശാന്തി ട്രസ്റ്റ് വഴി നൽകാമെന്ന് ഉറപ്പ് നൽകിയാണ് താരം ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.

 

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ കൊമേഴ്സ് വിഭാഗത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം മാർക്ക് വിനായകാണ് കരസ്ഥമാക്കിയത്. 500 ൽ 493 മാർക്ക്. നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിലായിരുന്നു വിനായകിന്റെ പഠനം. മൻകീ ബാത്തിലൂടെ പ്രധാനമന്ത്രിയും, സൂപ്പർതാരവും എംപിയുമായ സുരേഷ്ഗോപിയടക്കമുള്ള പ്രമുഖരും വിനായകിനെ അഭിനന്ദിച്ചിരുന്നു.

 

English Summary: Mohanlal appreciates Vinayak plus two exam topper

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com