ADVERTISEMENT

നടി ദുർഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കയ്യിൽ എരിയുന്ന സിഗററ്റുമായി ഗ്ലാമറസ് വേഷത്തിൽ ചിത്രങ്ങളിൽ എത്തുന്ന താരത്തിന്റെ ഈ മേക്ഓവറിൽ ആരാധകരും അല്ലാത്തവരും ഒരുപോലെ ഞെട്ടി . നാടൻ വേഷങ്ങളിൽ മാത്രം കണ്ടു പരിചയിച്ച താരത്തിന്റെ പുതിയ ലുക്ക് അതോടെ വൈറലുമായി.

 

'ദി ബോസ് ബിച്' എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോഷൂട്ട് ഒരുക്കിയ ജിക്സൺ ഇതിനെ കുറിച്ച് പറയുന്നതിങ്ങനെ: "ദുർഗ കൃഷ്ണ ഒരു ടിപ്പിക്കൽ മലയാളി പെൺകുട്ടിയാണ്. സാരിയും സൽവാറും ഇഷ്ടപെടുന്ന ഒരു സാധാരണക്കാരിയായ കുട്ടി. ദുർഗയുടെ ഈ ഫോട്ടോഷൂട്ട് ഒരു നിഗൂഢമായ അത്ഭുതം ആണെന്നാണ് ഞാൻ കരുതുന്നത്, കാരണം കയ്യിൽ സിഗരറ്റ് പിടിച്ചുള്ള ഈ ഫോട്ടോഷൂട്ടിനെക്കുറിച്ചു അവരെ പറഞ്ഞു മനസ്സിലാക്കി ബോധ്യപ്പെടുത്താൻ ഒരുപാടു പരിശ്രമിക്കേണ്ടി വന്നു."

 

"ജീവിതത്തിൽ ഇന്നു വരെ പുക വലിക്കാത്ത ദുർഗയ്ക്ക് ഈ ഫോട്ടോഷൂട്ട് സംബന്ധിച്ച് നിരവധി ആശങ്കകൾ ഉണ്ടായിരുന്നു. പക്ഷേ, ഒരു അഭിനേതാവെന്ന നിലയിൽ ബോൾഡ് ആകാനും അവരുടെ അതിർവരമ്പുകളിൽ നിന്ന് മുന്നോട്ടു പോകാനും ദുർഗ തീരുമാനിച്ചതിന്റെ ഫലമാണ് ഈ ഫോട്ടോഷൂട്ട്," ജിക്സൺ പറഞ്ഞു.

 

വിമാനം സിനിമയിലൂടെ നായികയായി അരങ്ങേറിയ ദുർഗയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ലവ് ആക്ഷൻ ഡ്രാമയാണ്. മോഹൻലാലിനൊപ്പം 'റാം' എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com