സോളറിലേക്കു മാറി: രഞ്ജിത് ശങ്കറിന്റെ വൈദ്യുതി ബിൽ 14000ൽ നിന്നും 100 രൂപയിലേയ്ക്ക്
Mail This Article
×
വീട്ടിലെ വൈദ്യുതി കണക്ഷൻ സോളറിലേക്ക് മാറ്റിയതോടെ സംവിധായകൻ രഞ്ജിത് ശങ്കറിന്റെ വൈദ്യുതി ബില്ലിൽ വൻ കുറവ്. കഴിഞ്ഞ മാസം ആകെ അദ്ദേഹത്തിന് ബിൽ ഇനത്തിൽ ചിലവായത് വെറും 100 രൂപ. രഞ്ജിത് തന്നെയാണ് സമൂഹമാധ്യമത്തിൽ ഇതു സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
‘സോളറിലേക്ക് മാറിയതിനു ശേഷമുള്ള ആദ്യ ബിൽ. പ്രകൃതിയെ സഹായിക്കൂ സോളറിലേക്ക് മാറൂ’ ബിൽ പങ്കു വച്ച് അദ്ദേഹം കുറിച്ചു. നിരവധി ആളുകളാണ് സോളറിലേക്ക് മാറിയതിനെ അഭിനന്ദിച്ചും വിശദവിവരങ്ങൾ തിരക്കിയും പോസ്റ്റിനു താഴെ കമന്റ് രേഖപ്പെടുത്തിയത്.
പതിനാലായിരം രൂപയോളമാണ് കഴിഞ്ഞ മാസങ്ങളിൽ വൈദ്യുതി ബില്ലായി സംവിധായകന് ലഭിച്ചുകൊണ്ടിരുന്നത്. ഒരു പരീക്ഷണമെന്നപോലെ സോളാർ വച്ചു നോക്കിയതാണെന്നും ഇത് ഇത്രയും വിജയമാകുമെന്ന് കരുതിയില്ലെന്നും രഞ്ജിത് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.