സദാചാരവാദികൾക്ക് മറുപടി ഈ സ്വിം സ്യൂട്ട് ചിത്രം; അനശ്വര രാജനെ പിന്തുണച്ച് റിമ കല്ലിങ്കൽ

rima-anaswara
SHARE

ധരിച്ച വസ്ത്രത്തിന്റെ ഇറക്കത്തിന്റെ പേരിൽ സമൂഹമാധ്യമത്തിൽ അസഭ്യവർഷം നേരിടേണ്ടി വന്ന അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽ. കൂളിങ് ഗ്ലാസ് ധരിച്ച് സ്വിം സ്യൂട്ടിൽ നടന്നു വരുന്ന ചിത്രമാണ് റിമ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 'അദ്ഭുതം അദ്ഭുതം... സ്ത്രീകൾക്ക് കാലുകളുണ്ടത്രേ!!' എന്ന അടിക്കുറിപ്പ് സഹിതമാണ് സമൂഹമാധ്യമത്തിലെ സദാചാരവാദികളുടെ വായടപ്പിക്കുന്ന മറുപടി റിമ നൽകിയത്. 

റിമയുടെ മാസ് മറുപടി ആരാധകർ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം അനശ്വര രാജന്റെ വസ്ത്രധാരണത്തെ വിമർശിച്ചവർക്ക് ഇതിലും മനോഹരമായി മറുപടി നൽകാനാവില്ലെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്.  പതിനെട്ടു വയസു തികയാൻ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്ക്കെതിരെ കമന്റുകൾ നിറഞ്ഞത്. എന്നാൽ, ഇത്തരം കമന്റുകൾ കണ്ട് മിണ്ടാതിരിക്കാനായിരുന്നില്ല അനശ്വരയുടെ തീരുമാനം. 

ഏറെ വിമർശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു. "ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ," എന്നായിരുന്നു അനശ്വരയുടെ മറുപടി. അനശ്വരയുടെ നിലപാടിനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തി. സ്ത്രീകളുടെ കാലുകൾ കാണുമ്പോൾ എന്തിനാണ് നിങ്ങളിങ്ങനെ അസ്വസ്ഥരാകുന്നത് എന്ന മറുചോദ്യം ഉയർത്തിയായിരുന്നു താരങ്ങളുടെ പ്രതികരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA