ADVERTISEMENT

നയൻതാരയുടെ അമ്മ ഓമന കുര്യത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് വിഘ്നേശ് ശിവനും കുടുംബവും. ഗോവയിലെ  കാൻഡോലിം ബീച്ചിൽ ഇരു കുടുംബങ്ങളും അവധി ആഘോഷിക്കുകയാണ്. അവിടെ വച്ചായിരുന്നു ഓമന കുര്യത്തിന് സർപ്രൈസ് പിറന്നാൾ നിമിഷങ്ങൾ ഒരുക്കിയത്. മിസ് കുര്യൻ എന്നെഴുതിയ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ വിഘ്നേശ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. വിഘ്നേശിന്റെ അമ്മ മീന കുമാരിയും ഒപ്പമുണ്ടായിരുന്നു.

 

ഓണമാഘോഷിക്കാൻ കൊച്ചിയിലെത്തിയ നയൻതാരയും വിഘ്നേശും കൊച്ചിയിൽ നിന്ന് നേരേ പോയത് ഗോവയിലേക്കായിരുന്നു. ലോക്ഡൗണായതോടെ ഏറെ നാളായി ചെന്നൈയിൽ കഴിഞ്ഞിരുന്ന ഇരുവരും സ്പെഷ്യൽ പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് കൊച്ചിയിലേക്കെത്തിയത്.

 

നയൻതാരയും വിഘ്നേഷും ഏറെ കാലമായി പ്രണയത്തിലാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഇരുവരും പലപ്പോഴും പൊതുപരിപാടികളിൽ ഒന്നിച്ച് പങ്കെടുക്കുകയും പ്രണയവിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും ഈ വർഷം വിവാഹിതരാകുമെന്ന് മുൻപ് റിപ്പോർട്ടുകളും വന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com