ADVERTISEMENT

സീ യു സൂൺ എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇരുൾ എന്നാണ് സിനിമയുടെ പേര്. സംവിധാനം നസീഫ് യൂസഫ് ഇസുദ്ധീന്‍. 

 

ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന സിനിമയിൽ ഫഹദ് ഫാസിലും സൗബിൻഷാഹിറും ദർശന രാജേന്ദനും പ്രധാന കഥാപാത്രങ്ങളാകുന്നു. കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് ചിത്രീകരണം ആരംഭിച്ച സിനിമയുടെ പ്രധാന ലൊക്കേഷൻ കുട്ടിക്കാനമാണ്.

 

ഛായാഗ്രഹണം ജോമോൻ ടി. ജോൺ. പ്രോജെക്ട് ഡിസൈനർ ബാദുഷ. നിർമാണം ആന്റോജോസഫ്–ജോമോൻ ടി ജോൺ–ഷമീർ മുഹമ്മദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com