‘ഈ വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോ’?; മറുപടിയുമായി പ്രാർഥന ഇന്ദ്രജിത്ത്

prarthana-indrajith
SHARE

നടൻ ഇന്ദ്രജിത്തും മക്കളും നിൽക്കുന്ന ചിത്രത്തിനു നേരെയും സദാചാര ആക്രമണം. വസ്ത്രധാരണം ശരിയല്ലെന്ന് ആരോപിച്ചായിരുന്നു വിമർശനം. എന്നാൽ കമന്റുകൾക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് മകൾ പ്രാർഥന.

View this post on Instagram

ily 🤠

A post shared by Prarthana (@prarthanaindrajith) on

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പ്രാര്‍ത്ഥന കുടുംബവും സുഹൃത്തുക്കളുമെല്ലാമൊത്ത് ചിത്രങ്ങളും വിഡിയോയും പങ്കുവയ്ക്കാറുണ്ട്. മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞുള്ള ചിത്രവും പ്രാര്‍ത്ഥന പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെയുള്ള വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇല്ലെന്ന മറുപടിയായിരുന്നു പ്രാര്‍ത്ഥന നല്‍കിയത്. ഈ മറുപടിക്ക് കൈയ്യടിയുമായി നിരവധി പേരാണെത്തിയത്.

എന്തായാലും താരങ്ങള്‍ മാത്രമല്ല അവരുടെ മക്കളും ഇത്തരം സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ടെന്നതിന് തെളിവാണ് പ്രാർത്ഥനയുടെ നേരെ വരുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്.. കുട്ടികളെ പോലും വെറുതെ വിടാത്ത സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികള്‍ വേണമെന്നാണ് താരങ്ങളും ആവശ്യപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA