കാവേരിയാണ് എന്നെ ഉപേക്ഷിച്ചുപോയത്: പൊട്ടിക്കരഞ്ഞ് സൂര്യ കിരൺ; വിഡിയോ

kaveri-surya-kiran
SHARE

വിവാഹമോചനവുമായി ബന്ധപ്പെട്ട് നടി കാവേരിയുടെ മുൻഭർത്താവും സംവിധായകനുമായ സൂര്യ കിരൺ നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേർപിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരൺ അഭിമുഖത്തിൽ വെളിപ്പെടുത്തി.‌

‘അതെ, അവൾ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറഞ്ഞത്.’–സൂര്യ കിരണ്‍ പറയുന്നു.

നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍.  തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം. 2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരായത്. പിന്നീട് ഇവർ വേർപിരിഞ്ഞെന്ന വാർത്തകൾ വന്നെങ്കിലും ഇരുകൂട്ടരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

പുതിയ തെലുങ്ക് ബിഗ് ബോസില്‍ സൂര്യ കിരണും പങ്കെടുത്തിരുന്നു. നാഗാര്‍ജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസണ്‍ 4-ല്‍ നിന്നും ആദ്യവാരത്തില്‍ തന്നെ എലിമിനേറ്റാവുകയായിരുന്നു സൂര്യ കിരണ്‍. ബിഗ് ബോസിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് തുറന്ന് സംസാരിച്ചത്.  വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA