ADVERTISEMENT

സൂപ്പർഹിറ്റ് വെബ് സീരിസ് ഫാമിലി മാൻ റിലീസ് ചെയ്തിട്ട് ഒരു വർഷം. ഈ അവസരത്തിൽ ഫാമിലി മാൻ ആരാധകർക്കൊരു സർപ്രൈസുമായി അണിയറ പ്രവർത്തകർ. ഫാമിലി മാൻ 2 –വിന്റെ ചിത്രീകരണദൃശ്യങ്ങൾ അടങ്ങിയ ടീസർ അണിയറ പ്രവർത്തകര്‍ റിലീസ് ചെയ്തിരിക്കുന്നു. സീസൺ 2 ഉടന്‍ റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.

 

മനോജ് ബാജ്പേയ് സുപ്രധാന പ്രധാന കഥാപാത്രമായി എത്തിയ വെബ് സീരിസ് വലിയ ജനപ്രീതി നേടിയിരുന്നു. മൂസ എന്ന് പേരുള്ള തീവ്രവാദി ആയി എത്തിയ നീരജ് മാധവും ഈ സീരിസിലൂടെ ബോളിവുഡില്‍ എത്തി. പാക്ക് തീവ്രവാദികളും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള പോരാട്ടമാണ് സീരീസിന്റെ പ്രമേയം. 

 

ഗോ ഗോവ ഗോൺ, ഷോർ ഇൻ ദ് സിറ്റി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത രാജ്, ഡികെ എന്നിവരാണ് ഫാമിലി മാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com