ADVERTISEMENT

വിനായകൻ സംവിധായകനാകുന്നു. പാർട്ടി എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ആഷിഖ് അബുവാണ്. വിനായകൻ തന്നെയാണ് തിരക്കഥ എഴുതുന്നത്. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ആഷിഖ് അബു കുറിച്ചു.

 

ആഷിഖ് അബുവിന്റെ വാക്കുകൾ: നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും.  "പാർട്ടി " അടുത്ത വർഷം.

 

ജൂനിയർ ആർടിസ്റ്റ് ആയി സിനിമയിലെത്തി പിന്നീട് മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ നടനാണ് വിനായകൻ. ഒരു നടനായുളള വിനായകന്റെ വളർച്ച അവിശ്വസനീയമാണ്. ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിൽ വന്ന വിനായകന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. 

 

1995 ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന ചിത്രത്തിലൂടെയാ​ണ് വിനായകൻ സിനിമാ രംഗത്തെത്തുന്നത്. എന്നാൽ വിനായകനെ പ്രേക്ഷകർക്ക് സുപരിചിതനാക്കിയത് എ.കെ. സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസിലെ മൊന്ത എന്ന കഥാപാത്രമാണ്. നെഗറ്റീവ് ടച്ചുളള കഥാപാത്രങ്ങളായിരുന്നു ആദ്യ കാലത്ത് വിനായകനെ തേടിയെത്തിയത്. 

 

കമ്മട്ടിപ്പാടത്തിലെ ഗംഗയാണ് വിനായകനിലെ നടനെ പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നത്. ട്രാൻസ് ആണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com